താൾ:33A11412.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒക്ടോബറിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ്,
ഈ മഹാ കൃത്യം നിർവഹിച്ചതെന്ന കാര്യം ഇവിടെ
അനുസ്മരിക്കട്ടെ. ഇതിന്റെ പ്രകാശനത്തിൽ
അപ്രധാനമല്ലാത്ത ഒരു പങ്ക് എനിക്കുമുണ്ടായിരുന്നു. ഇപ്പോൾ
ജർമനിയിലെ ഗുണ്ടർട്ട് ശതാബ്ദദിയാഘോഷ കമ്മറ്റിയുമായി
സഹകരിച്ച് ഗുണ്ടർട്ട് നിഘണ്ടുവിന്റെ കൂടുതൽ മെച്ചമായ
ഒരു പതിപ്പ് പ്രസിദ്ധപ്പെടുത്താനുള്ള ഭാഗ്യവും എനിക്കു
കൈവന്നിരിക്കുന്നു.

സാ.പ്ര. സ. സംഘംപതിപ്പിനു ശേഷം നിഘണ്ടുവിന്റെ
മറ്റു ചില പതിപ്പുകൾ കേരളത്തിൽ തന്നെ
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അവയിൽ പല
പിശകുകളും കടന്നുകൂടിയിരുന്നു. ദൽഹിയിൽ നിന്നു
പുറത്തുവന്ന മറ്റൊരു പതിപ്പിന്റെ കാര്യവും ഇവിടെ
വിസ്മരിച്ചുകൂടാ. എങ്കിലും ഏറ്റവും പ്രധാനമായത്, 1970-ൽ
ജർമനിയിലെ ഓസ്നാം ബ്രൂക്കിൽ പ്രസിദ്ധപ്പെടുത്തിയ
പതിപ്പാണ്. (310 വർഷം മുമ്പ്, അർണോസ്പാതിരി ജനിച്ച
സ്ഥലമാണിത്). ഈ പതിപ്പിന്റെ ശരിക്കുള്ള
പുനർമുദ്രണമാണ് ഡി.സി. ബുക്സ് ഇപ്പോൾ
പ്രസിദ്ധപ്പെടുത്തുന്നത്.

1986 ഒക്ടോബർ ആദ്യം ബർലിനിൽ നടന്ന മലയാള
മഹാസമ്മേളനത്തിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന പ്രൊഫ.
സ്കറിയാ സക്കറിയ, രണ്ടു മൂന്നാഴ്ചക്കാലം ട്യൂബിങ്ങൻ
സർവകലാശാലയുടെ ഗ്രന്ഥാലയത്തിൽ ചെറിയൊരു
ഗവേഷണം നടത്തിയതിനിടയിൽ തന്നെ മലയാളഭാഷയെയും
സാഹിത്യത്തെയും മാത്രമല്ല കേരള ചരിത്രത്തെയും
സംബന്ധിക്കുന്ന ഒട്ടു വളരെ രേഖകൾ കണ്ടെടുത്തിരുന്നു.
അതിനു ശേഷം 1990–91 കാലത്ത് ട്യൂബിങ്ങനിലും
ഗുണ്ടർട്ടിനോടു ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും അദ്ദേഹം
നടത്തിയ ഗവേഷണം കൂടുതൽ വെളിച്ചം
വീശുന്നവയായിരുന്നു. ഇതിന്റെ ഫലമായി അദ്ദേഹം
തയ്യാറാക്കിയ സമഗ്രമായ പഠനം ഈ പതിപ്പിൽ
ചേർത്തിരിക്കുന്നു. ഇതു തന്നെയാണ് ഈ ഡി.സി. ബി.
പതിപ്പിന്റെ സവിശേഷതയും. ഇത്, ഗുണ്ടർട്ടിനെപ്പറ്റി കൂടുതൽ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/12&oldid=197888" എന്ന താളിൽനിന്ന് ശേഖരിച്ചത്