താൾ:33A11412.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയക്കൂ — അയൽ 45 അയവു — അയോഘ

CV. അയപ്പിക്ക. 1. to make to send കല്പന അ
യപ്പിക്കുക വേണ്ടിയിരിക്കുന്നു jud. നാട്ടേക്ക
അ. TR. order back. 2. to get oneself dis-
missed, take leave അയപ്പിച്ചോണ്ടും കിഴി
ഞ്ഞുപോന്നു TP. സന്നിധാനത്തിങ്കൽനിന്നു
ഞാൻ അയപ്പിച്ചു കോട്ടയകത്തു വന്നു TR.
താതനോട് അ’ച്ചുകൊണ്ടു KR.

അയയുക (also അഴ) 1. To slacken. കാ
ഞ്ചി അയഞ്ഞു CG. girdle grew loose. ചൂടു കൊ
ണ്ടയഞ്ഞ മാനസം RC 21. relaxed. അയഞ്ഞ
മാനതകുരുന്തിനോടെ RC 119. 2. to be watery.

അയഞ്ഞു മലം പോക Nid.

അയക്കുറ ayakkūr̀a (T. അയം water, mud)
A certain fish.

അയനം ayanam S. (√ ഇ) Going, way; the
course of the sun, ഉത്തരായണം‍ northwards,
ദക്ഷിണായനം southwards, each of 6 months;
biography പരശുരാമായണം KM. the story
of PR.

അയനിയൂൺ a meal before marriage B.

അയൻ ayaǹ T. M. (Tdbh. അജൻ) Brahma.
അയന്തന്നോടറിവിച്ചാർ KR. told Br. അയന്ത
നയൻ തൻ ചൊല്ലിയന്നമരുന്നു RC 88.

അയമോതകം (S. അജമോദ) Caraway seed,
Carum Carvi.

അയൎക്ക ayarkka T. M. To swoon; also feel es-
tranged, disagree V1. ചന്ദ്രഗുപ്തനോടയൎത്തക
റ്റിക്കളവാനായി പ്രയത്നം ചെയ്തു Mud 3. from
abhorrence of Ch. ഇത്ഥം അയൎത്തു പറഞ്ഞു
RS. disgusted. തമ്മിൽ പറഞ്ഞയൎത്തീടിനാർ
Bhg. spoke contemptuously.

CV. അയൎപ്പിക്ക to exasperate V2.

അയൎതി, അയൎപ്പു T. So M. swoon, forgetful-
ness, discord V1. [ber L.

അയല ayala T. M. A fish, Mackarel. Scom-

I. അയൽ ayal = അയ 1. Clothline. ഉടുപ്പാൻ
ഇല്ലാത്തോൻ എങ്ങനെ അയലിന്മേൽ ഇടും prov.

II. അയൽ T. M. (& അചൽ) Neighbourhood.
അഞ്ച് എരുമ കറക്കുന്നത് അയൽ അറിയും
prov. അയലും പതിയും അറിക doc.

അയല്ക്കാരൻ neighbour, also അയൽനാടി & അ
യലോക്കക്കാരൻ Arb. (= അയല‌്വക്ക —) —

അയല്കൃഷിക്കാർ MR. so അയലംശം MR.

അയൽദേശം,—നാടു neighbouring country അ
തിന്നയൽനാടു KU. നാട്ടിന്നയൽനാടുവാ
ഴിയായുള്ള കാട്ടാളൻ Mud 2.

അയൽപക്ഷം, — ല്പക്കം, — ല‌്വക്കം neighbour-
hood.

അയലോക്കത്തു Arb.

അയൽലോകം & — ലോകർ the neighbours.

അയൽപ്പുറം the neighbourhood.

അയൽവാഴി the ruler over (this and) the
next lands.

അയലൂർ & അയരൂൎക്കോവിൽ‍ N pr.
One of the 5 Cshatriya dynasties near Chē-
ťťuva KU.

അയവു ayavu̥ VN. of അയയുക (comp. അ
യ 2) 1. അയവേൎക്കുക No. അയവിറക്കുക To
chew the cud. 2. elasticity. പിന്നേ കാലുടെ
അയവു വരുത്തായ്കിൽ മുടന്നു പോം MM. if it
fail to make the wounded leg supple.

അയശസ്സ് ayašassu̥ S. Ignominy, അ. ഉ
ണ്ടാം Bhr 12. [magnet.

അയസ്സ് ayassu̥ S. (L. œs) Iron. അയസ്കാന്തം

അയി ayi S. interj. Oh! അയി സുമുഖ ചൊല്ലു
ചൊൽ Mud.

അയിർ, അയിരം ayir(am) (അയസ്സു) Iron
dust, any ore ഇരിമ്പയിർ MR. ൟയം ഉണ്ടാ
ക്കുന്ന അയിർ (exhib.) അയിരൂത്തു smelting of
iron B. [അനൎത്ഥം Mpl.

അയിരാന്യത്ത Ar. a̓yirānyat = അലമ്പൽ,

അയിരി see ഐരി.

അയുക്തം ayuktam S. Improper, unfit MR.

അയുതം ayuδam S. A myriad, 10,000. ആ
യിരം കിട്ടുമപ്പോഴയുതം വേണം VCh.

അയേ ayē S. interj. Surprise. അയേ സ
ഖേ PT.

അയോഗ്യം ayōġyam S. = അയുക്തം.

abstr. N. അയോഗ്യത impropriety. അവനും
നാം കൂടി ഒരു രാജ്യത്തിരിപ്പാൻ ഏറ ഒർ
അയോഗ്യത ഉണ്ടു TR. it is next to impossi-
ble for me.

അയോഘനം ayōghanam S. (അയഃ) Black-
smith's big hammer V1.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/117&oldid=197993" എന്ന താളിൽനിന്ന് ശേഖരിച്ചത്