താൾ:33A11412.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്മരം — അമ്മു 44 അമ്മുമ്മ — അയക്ക

അമ്മരം ammaram Impudence, obscenity, അ.
കാട്ടുക, പറക.
അമ്മരക്കാരൻ impudent fellow.
den V. അമ്മരിക്ക V1.

അമ്മാന & അമ്മാനം ammāna (m)
T. M. Game of throwing & catching handballs.

അമ്മാനകൾ എറിഞ്ഞു നടക്കുന്ന നാരിമാർ KR.

അമ്മാനജ്ഞാനികൾ തുടങ്ങൊല്ലാ RC 30.

അമ്മാനക്കളി the same. Rāvaṇa കൈലാസ
ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന
ക്കളിയാടി പത്തിരുപതു കുറി പൊക്കി എ
റിഞ്ഞു കരങ്ങളിൽ ഏറ്റു Cart V.

അമ്മാനയാടുക f. i. അമ്മാനയാടും ശാല KR 5.
also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ
നയാടുന്ന മന്നവൻ CG. (on seeing Rugmiṇi
നൎത്തകൻ തന്നുടെ അമ്മാനയായി). met. അദ്രി
കളെ എടുത്തമ്മാനയാടുവൻ KR. play balls
with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ
ദി വൎജ്ജിക്കേണം KU.— അമ്മാനാടുക, vu. V2.

അമ്മാശി N pr. A king or nation said to be
overcome by Samorin KU.

അമ്മി ammi T. M. (see അമ്മു) Grinding stone.
കുഞ്ഞന്റെ കണ്ണമ്മിയുടെ ഉള്ളിലും prov. ചെമ്മു
ള്ളോർ അമ്മിക്കല്ലങ്ങൊരു കോണത്തു CG.

അമ്മിക്കുട്ടി, അമ്മിപ്പിള്ള the cylindric stone
used to grind with, also അമ്മിക്കുഴവി (അ
മ്മിക്കുഴവിയെ പോലെ Nid.)

അമ്മിഞ്ഞി ammińńi M. (C. Tu. അമ്മണ്ണി,
T. അമ്മം) 1. Nipple, from അമ്മ; children cry
അമ്മിഞ്ഞിതാ CG. അമ്മിഞ്ഞിതന്നൊരുത്തി CCh.
2. interj. of pain, as of a child. അമ്മിഞ്ഞിമേ
ലും കഴുത്തിലും കാണമ്മേ CG. oh mother look,
what is on my body and neck.

അമ്മിണി (C. Te. affectionate appellation of
mother) 1. So. affectionate appellation esp.
of infants (cfr. T. അമ്മണം), sometimes of
mother & wife. 2. a female name.

അമ്മിട്ടം ammiṭṭam (T. നമുടു Te. C. അവുടു)
The lower lip (comp. അമ്മു,) in അ. കടിക്ക mark
of displeasure, perplexity, etc.

അമ്മു ammu T. M. (T. അമ്മുക = അമുങ്ങുക be
reserved, close) 1. So. Expression of tenderness

applied to girls by parents, etc. (ഓമനപേർ)
എന്റെ അമ്മുകുട്ടി വാ. 2. interj. of doubt,
caution, etc അമ്മെന്നു പോയി vu.

അമ്മുമ്മത്തള്ളമാർ ammummattaḷḷamār
So. M. Grandmothers (അമ്മ, ഉമ്മ, തള്ള).

അമ്മോച്ചൻ ammōččaǹ (= അമ്മോമൻ, അ
മ്മാമൻ, see under അമ്മാവൻ & അമ്പിളി). A
slang name for lion or tiger അമോച്ചൻ നില്ക്കു
ന്നേടം അമ്മോച്ചനും പശു നില്ക്കുന്നേടം പശു
വും നില്ക്കട്ടേ prov.

അമ്മോൻ see അമ്മാവൻ under അമ്മ.

അമ്ലം amlam S. Sour = പുളിരസം med.

അമ്ലിക tamarind.

അമ്രം better ആമ്രം mango tree (po.)

അയ aya (T. അചൈ) moving. 1. Clothline,
also അയക്ക, അയൽ; അയക്കയർ a rope of
the loom. അയയുള്ളത് any thing light V1.
2. T. M. rumination അയവൎക്കുന്ന ജന്തു MC.
അയവേൎക്കുക No. അയമൎക്കുക, അയമൎക്കം V2.
(prh. അയവ് q. v. + അറുക്കുക or പറിക്ക).

അയം ayam S. 1. (√ അ) He, po. 2.(√ ഇ)
good fortune, po.

അയക്ക, അയെക്ക aya(e)kka (T. അ
ചൈ. C. Te. അസെ to move) 1. To send, for-
ward ആളെ അയച്ചു ചോദിച്ചു sent to ask. കു
മ്പഞ്ഞി കല്പനത്താൽ അയച്ചുവന്നവർ TR. those
sent by the HC. അസ്ത്രം, അമ്പയക്ക Bhr. to
shoot. 2. to let go, leave അവളുടെ കരാംബു
ജം അയച്ചുവോ, കൈത്തളിർ അയച്ചാലും Bhr.
let her hand go. ചരടു, യന്ത്രം അയച്ചു or വി
ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല
PR. or they will not let in. അവളെ ഇങ്ങയ
ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം
TR. (= ച്ചുവി —) will let you go. മാനസം അവ
ളുടെ മേനിയിൽ അയച്ചു CG. allowed his mind
to dwell on (or 3. to be dissolved, absorbed
in). 3. (= അഴെക്കുക) to slacken, loosen as
യന്ത്രതോരണം.

VN. അയച്ചൽ being loose, untied.

അയപ്പു sending, slackening. ആട്ടവും പാട്ടും
അയപ്പും തിരിപ്പുകൾ (Anj.) prh. fencing
postures?

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/116&oldid=197992" എന്ന താളിൽനിന്ന് ശേഖരിച്ചത്