താൾ:33A11412.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭേദം — അഭ്രം 40 അമ — അമരു

അഭേദം abhēd`am S. 1. Indifferent. പോർ
ചെയ്താൻ അഭേദമായി maintained an equal
fight. 2. unchanged. നിന്നിൽ അ’മായ ഭക്തി
AR 1. [impenetrable.

അഭേദ്യ (കവചം) UR2. not to be split,

അഭ്യംഗം, അഭ്യഞ്ജിക്ക abhyaṅġam,
—ṅǰikka S. Rubbing with oil. അഭ്യംഗസ്നാ
നം = തേച്ചുകുളി f. i. മഗ്നനായ്വന്നുടൻ അ’ന്ത
ന്നിലേ നഗ്നനായ്ക്കാണായി CG. (bad omen).

അഭ്യനുജ്ഞ abhyanuǰńa S.Leave, സത്യജന
ങ്ങളാൽ അഭ്യനുജ്ഞാതനായി Br P 23. with their
permission. [internally

അഭ്യന്തരം abhyanδaram S. Interval, — രേ

അഭ്യസനം, അഭ്യസിക്ക abhyasanam,
— asikka S. (അസ്) To practise, exercise,
study. അസ്ത്രങ്ങൾ കൊണ്ട് അ’ച്ചു CG. അസ്ത്ര
സഞ്ചയം രാമൻ മുനിതങ്കൽനിന്ന് അ’ച്ചു KR.
CV. അഭ്യസിപ്പിക്ക 1. to teach, instruct.
2. to educate. അസ്ത്രശസ്ത്രാദികളെ പുത്രനെ
അ’ച്ചു Mud. അവൎക്ക് അ. PT.

അഭ്യസിപ്പു VN. a lesson.

അഭ്യാസം 1. exercise, practice, study. അക്ഷ
രാ — ആയുധാ— etc. ചെയ്ക. — 2. ability, ac-
quired thereby. പണിക്കർ വീണാലും അഭ്യാ
സം prov. a feat.

അഭ്യാസി a student, practiser. നിത്യാഭ്യാസി
ആനയെ എടുക്കും, അഭ്യാസി കുടിലൻ prov.

അഭ്യാഗതൻ abhyāġaδaǹ S. Visitor. അതി
ഥികളും അ’നും VCh.

അഭ്യുത്ഥാനം abhyutthānam S. Rising to
salute a new comer. അഭ്യുത്ഥാനാദി സല്ക്കാരം
Bhg.

അഭ്യുദയം abhyud`ayam S. Rise, prosperity,
happy progress. ദേവകൾക്ക് അ’ത്തിന്നായ്ക്കൊ
ണ്ടും ദേവാരികൾക്കു വിനാശത്തിന്നായ്ക്കൊണ്ടും
DM. നന്ദനാഭ്യുദയങ്ങൾ AR1.

അഭ്യുപായം abhyubāyam S. Means. ഇതിന്ന്
എങ്കലുണ്ട് അ. PT1.

അഭ്രം abhram S. (G. a̓ phros) 1. Cloud, vapour.
2. sky അഭ്രലോകം V1. അഭ്രത്തിന്നൂഴിയിൽ ഇ
റങ്ങീടിലും KeiN. ശബ്ദം അഭ്രദേശത്തോളം ഉ

ല്പതിച്ചു AR. 3. = അഭ്രകം, talc, mica, said
to fall from the sky, also called ചെമ്പാനം,
med. in പ്രമേഹം etc. അപ്പിറകം a med.

അമ ama T. M. A reed Saccharum sara (ശര).
അമവേർ med. GP.

അമംഗലം amaṅġalam S. Inauspicious.

അമച്ചർ amaččar T. a M. (= അമാത്യർ) RC.

അമട്ടുക amaṭṭuɤa T. So. M. (= അമൎത്തുക)
To repress, threaten.

അമട്ട് threat V1. [വര A bean.

അമര, അമരക്ക amara, — kka better അ

I. അമരം amaram S. 1. Immortal. അമരർ,
അമരവർ Nal. അമരകൾ Bhr. the Gods അമര
കളുലകു Bhr. heaven. അമരകൾപകയർ RC.
Asuras. അമരകൾപരൻ Indra, അമരാവതി
his residence. 2. the S. dictionary of അമരസിം
ഹൻ also അമരകോഷം.

അമരത്വം divine nature അ’ത്വവും വാണു സു
ഖിക്കുന്ന കൎണ്ണൻ; അതു (the dung of a white
ox) സേവിപ്പോൎക്ക് എല്ലാം അ. വരും Bhr.

II. അമരം amaram T. M. (√ അമർ) The stern
of a vessel, elephant’s hind part, abaft. അ.
പിടിക്ക to steer.

അമരി, or അവരി amari, avari T.M. Indi-
gofera tinctoria (S. നീലി) prh. √ അമർ.
2. a sort of slipper or sandal V1.

അമരുക, ൎന്നു amaruɤa 5. 1. To subside,
settle. പതുക്കേ രോമങ്ങൾ അമരുമാറു തലോടി
Bhg. stroked the deer. അമരതല്ലുക beat the
ground even. 2. to be seated, reston. ഗജസ്ക
ന്ധം അമൎന്നു Bhr 7. വിമാനം അമൎന്നുനിന്നു AR6.
ചെല്ലൂർ അമൎന്നേഴും തമ്പുരാൻ Anj. the God
residing at Perinchellur. മുട്ടുകുത്തി അ. cower
down. 3. to be allayed (കാറ്റു, ദീനം), calmed,
quiet. വെടിവെക്കുവാൻ അ. be subdued.

അമൎന്നവൻ grave, sedate person.

അമരൽ VN. abating of wind, fire, peace.

അമർ (prh. Tdbh. സമരം ?) also അമൃ
KR. fight, battle. മിനക്കെടാതമർ ചെയ്ക CCh.
അവരോടമർ ചെയ്തു വിക്രമിച്ചു KR 5.

അമൎക്കളം battle-field.

അമൎക്കാർ warriors V1.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/112&oldid=197988" എന്ന താളിൽനിന്ന് ശേഖരിച്ചത്