താൾ:33A11412.pdf/1075

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാധി — വ്യാപ്തം 1003 വ്യാപ്തി — വ്യാഴം

വ്യാധി 1. bodily pain (often with ആധി).
2. sickness, disease (kinds: പകരുന്ന; ആഗ
ന്തുകം 74). — ക്കാരൻ, — തൻ, — സ്ഥൻsick.
— വ്യാ. ഇളെച്ചവൻ V1. convalescent. വ്യാ.
ശാന്തി PP. cure.

വ്യാനൻ S. (വി
അൻ). One of the 5 or 10
വായു med.

വ്യാപകം S. (see വ്യാപിക്ക). Pervading, com—
prising; വ്യാ'ൻ omnipresent.

വ്യാപത്തി S. (പദ്). Calamity — വ്യാപന്നം
(part. pass.) killed. — വ്യാപാദനം killing.

വ്യാപരിക്ക S. 1. To be occupied with, trans—
act, act. പെരുമാൾ വ്യാ'ച്ച അവസ്ഥകൾ KU.
all his actions. അകത്തു പുക്കെങ്ങുമേ വ്യാ'ച്ചീ
ടിനാൻ കണ്ണുകൊണ്ടേ CG. inspected all. 2. to
manage, cultivate, (vu. രാവരിക്ക). ഭൂഭാരം
തന്നെയും വ്യാ'ച്ചീടിനാൽ CG. if he rule. താൻ
തന്നേ വ്യാ'രുതു KU. (without the Brahmans).

വ്യാപാരം 1. Occupation, business. ക്ഷുദ്ര
വ്യാ. അരുതു VCh. (to a king). ലോകവ്യാ.
secular work. കൃഷി — agriculture. ദൂതരെ അയ
ച്ചോരോ വ്യാ. അറിയേണം VCh. thedoings of
the enemy. 2. trade, commerce വ്യാപാരസാ
മാനങ്ങൾ കപ്പലിൽ കയറ്റി TR. wares. വ്യാ.
ചെയ്ക to trade. 3. action, gestures V1.

വ്യാപാരമാൎഗ്ഗം Nal., see വട്ടം 4.

വ്യാപാരശക്തൻ competent to act.

വ്യാപാരശീലൻ industrious, assiduous.

വ്യാപാരി 1. one occupied. 2. a trader, mer—
chant, contractor (യാവാരി, രാവാരി 885.).

വ്യാപിക്ക vyābikka S. (ആപ്). 1. v. n. To
pervade, spread നീളെ വ്യാപിച്ചെഴുന്ന ചന്ദ്രി
ക VetC. മറെറാരുത്തന്റെ നിലത്തിൽ വ്യാ'ച്ചി
രിക്കുന്ന ശാഖാഗ്രങ്ങൾ VyM. 2. v. a. ആത്മാ
വു കാഷ്ഠത്തിങ്കലേ അഗ്നിയെപ്പോല് ദേഹത്തെ
വ്യാ'ച്ചു വൎത്തിക്കുന്നു AdwS. സൂൎയ്യരശ്മികൾ ജഗ
ത്തെല്ലാം വ്യാ'ച്ചു നിറയുന്നു, നാഡികൾ ദേഹം
ഒക്കയും വ്യാ'ച്ചിരിക്കുന്നു VCh.

CV. പിത്തത്തെ ഞരമ്പുകളിൽ വ്യാപിപ്പിക്ക Nid.
part. pass. വ്യാപ്തം 1. pervaded സൎവ്വാശാവ്യാ.,
ജഗത്തു ദേവിയാൽ വ്യാ. DM. 2. pervad—

ing സൎവ്വലോകവ്യാപ്തനായി Bhr.; Višṇu is
വ്യോമവദ്വ്യാപ്തൻ AR. all—pervading.

വ്യാപ്തി 1. pervading, permeation. മന്ദമാരുത
വ്യാ. VetC. breezes spreading. വ്യാ. യിൽ
ഉര ചെയ്ക Bhr. diffusely= പരപ്പിൽ. 2. ob—
taining anyhow, cunning, deceit. വ്യാ. യാ
യ തെളിവു a false proof. ആ പുക്കവാറു
വ്യാ. എന്നു ബോധിക്കും a counterfeit. വ്യാ.
കൾക്ക് ഇട ഉണ്ടു MR. for defraudation.
(V1. has വ്യാബുദ്ധി, Beschi വിയാപുത്തി
for distracted /?/ /?/nd (?).

വ്യാപൃതി = വ്യാപാരം: സ്വപ്നകാലത്തിങ്കൽ
വ്യാ. ചെയ്യാതു AdwS.

വ്യാമം S. A fathom, = മാറു.

വ്യാമോഹം S. Inordinato lust, also = ഭ്രമം.

വ്യായാമം S. Athletic exercise.

വ്യാവൎത്തനം S. Turning away, encircling.
വ്യാവൃത്തം chosen, praised (part. pass.).
വ്യാവൃത്തി choice; exception.

വ്യാസം S. 1. Extension, diffusion. 2. the
diameter = വിട്ടം, f. i. വ്യാ. കൊണ്ടു വൃത്തം വ
രുത്തുക Gan., വ്യാസാൎദ്ധം the radius.

വ്യാസൻ arranger of Vēdas; N. pr. a sage
വെദവ്യാസൻ Bhg.

വ്യാഹൃതം S. (part, pass.) Explained, spoken
വ്യാ'ത്തേക്കാൾ ശ്രേയസ്സാകുന്നതു അവ്യാ. Bhr.
denV. വ്യാഹരിക്കുന്നു കുമാരിമാർ Nal. tell.
വ്യാഹാരം, വ്യാഹൃതി speech, word.

വ്യാളം S. 1. Malicious. 2. a beast of prey; a
snake.

വ്യാളഗ്രാഹി one who handles snakes= കുറവൻ.

വ്യാളഭൂഷണാകൃതി SiPu. Siva; വ്യാളാളിഭൂഷ
ണസേവിതൻ Sah. Višṇu adored by Siva.

വ്യാഴം vyāḻam T. M. (Tdbh. of prec). 1. The
planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂൎയ്യനും
വ്യാഴവും മൂന്നും ഒരു രാശിയിൽ ഒന്നിച്ചു കട
ക്കും Bhg. (at Kalki's incarnation). 2. a
month of Jupiter=l year മീനവ്യാഴം etc. വ്യാ
ഴകൎക്കടകം or കൎക്കടവ്യാ. KU. the year of the
old Mahāmakha festival. കൊല്ലം ൧൦൦൬ആമതു
is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thurs—
day = വ്യാഴാഴ്ച.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1075&oldid=199099" എന്ന താളിൽനിന്ന് ശേഖരിച്ചത്