താൾ:33A11412.pdf/1072

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈശദ്യം — വൈസ്കരി 1000 വൈഹാസി — വ്യഞ്ജകം

വൈ'കൎമ്മം ൮ വിധം Bhr. വൈ'ചിന്ത താത
നു വളൎന്നു പുത്രന്മാർ നിമിത്തമായി KR.

വൈശദ്യം S. (വി). Purity; plainness വൈ' മോടും
... കേൾപിക്ക Bhr.; generosity V1.

വൈശാഖം S. (വി —). The 2nd month, ഇടപം.

വൈശിഷ്ട്യം S. (വി), vu. — ഷ്യം Distinction,
pre—eminence ജന്തുക്കളിൽ വെച്ചു മാനുഷന്മാൎക്കു
ചെറ്റു വൈ. എന്തു Bhg. ആവോളം വൈ.
ഉള്ള ഭവാൻ Mud. excellency; distinguished
manners V1.

വൈശേഷികൻ S. (വി). An adherent of
Kaṇāda's system of logic.

വൈശ്യൻ Vaišyaǹ S. (വിശ്). Belonging to
the third caste (merchants, agriculturers, cow—
herds) KN.

വൈശ്യബ്രാഹ്മണർ trading Brahmans.

വൈശ്രവണൻ S. (വി). Kuvēra = Plutus.

വൈ'ന്റെ ദ്രവ്യം പോലേ prov. useless hoard
of treasure.

വൈശ്വാനരൻ S. (വിശ്വ). Common to all
men, Agni, sun, etc.; also നിരൃതി ( കേൾക്ക
വൈ'ര Sk.).

വൈഷമ്യം S. (വി —). 1. Unevenness, rugged
വൈ'സ്ഥലങ്ങളിൽ സഞ്ചരിച്ചു Nal. 2. diffi—
culty, danger വൈ. കൂടാതേ easily, കണ്ണിന്റെ
ദണ്ഡം വൈ'മായി പോയി TR. aggravated.
വൈ. കേൾപ്പിച്ചു PP. pleaded his distress.
വൈ. ഇല്ലിവിടേ VetC. no danger. 3. (hon.)
death; അവൾക്കൊരു വൈ. നല്കി വിട്ടു PT.
punishment (judges to an adultress).

denV. വൈഷമിക്ക, (— മ്മിക്ക B.) 1. to be—
come dangerous. ദീനം വൈ'ച്ചു പോയി
No. hon. = he died. 2. B. to die.

വൈഷയികൻ S. (വി —). A sensualist.

വൈഷ്ണവം S. The sect of Višṇuites വേദ്യ
മല്ല മമ വൈഷ്ണവമാൎഗ്ഗം VilvP.; a Višṇu temple
(18 in Kēr.) KU.

വൈഷ്ണവൻ (loc.) also = പിഷാരോടി.

വൈസാരിണം S. (വി). A fish, whose shape
Višṇu assumed. Matsy.

വൈസ്കരിക്ക Nasr. = ബഹിഷ്കരിക്ക, To ex—
communicate.

വൈഹാസികൻ S. (വി). A comic actor.

വോഢാ vōḍhā S. (L. vector) = വഹിക്കുന്നവൻ.

വൌസ്സ് vaus No. Prosperity, luck, a happy
character (= ശ്രീത്വം, നല്ല സ്വഭാവം; Ar.
baus or P. bakht?).

വ്യ — from S. വി before vowels.

വ്യക്തം vyaktam S. Clear, evident ആലസ്യം
ദിനേദിനേ മുഖത്തിൽ വ്യക്തമായി ഭവിച്ചു Nal.
(in pregnancy). വ്യക്തമായിക്കാണായ് വന്നു AR.
plainly. വ്യ'മായി തെളിയും MR. distinctly
proved. വ്യക്തീഭൂതം become manifest.

വ്യക്തത distinctness, manifestation.

വ്യക്തി 1. distinctness, as in pronunciation അ
ക്ഷരവ്യ. opp. വ്യ. വിഹീനാലാപം Bhr.
(of Sūdras). 2. individuality. ശക്തിയോ
ടനുദിനം യുക്തനാം ശിവൻ തന്റെ വ്യ.
വിചാരിച്ചാൽ വ്യക്തമായ്ക്കാണായ്വരും Bhr1.

വ്യക്ഷരം S. Mistake in writing V1.

വ്യഗ്രം S. 1. Distracted (opp. ഏകാഗ്ര). 2. to—
tally occupied with. 3. bewildered, agitated
വ്യഗ്രയായി fem. കാൎയ്യവിഘ്നം ചെയ്വങ്കൽ വ്യ
ഗ്രചിന്തക്രോധം Vednt. 4. perturbation, fear
വ്യ'ങ്ങൾ ചൊല്ലുക Bhr. tell your griefs. വ്യ.
എന്നിയേ PT. unconcerned (also nearly pleon.)
— വ്യഗ്രപ്പെടുക = ആകുലപ്പെടുക.

വ്യഗ്രത 1. perplexity വ്യ. യോടും നിന്നു Bhg.
വ്യ. എന്നിയേ Sk. resolutely. 2. zealous
occupation.

denV. വ്യഗ്രിക്ക to be distracted വ്യ'ച്ചുപോയി
UR. വ്യഗ്രിക്കയായ്കേതും AR. fear nothing.
വ്യ. വേണ്ട Bhr. don't despair.

വ്യംഗം S. (അംഗം). Mutilated, distorted. വ്യ'
മാം ഇപ്പൊരുൾ Bhg. a wrong idea. — വ്യംഗൻ
a cripple. [വ്യംഗവാക്യം.

വ്യംഗ്യം S. manifested, implied; sarcasm; also

വ്യജനം S. (വ്യജ = വീജ). A fan (see വിശരി)
ദിവ്യവ്യ. വീചിനാൻ AR.

വ്യഞ്ജകം S. (opp. വ്യംഗം). Manifesting, show—
ing; external indication of feelings.

വ്യഞ്ജനം (characterizing) 1. a mark; esp. a
consonant (gramm.). 2. paraphernalia.
Tdbh. വെഞ്ചനാദി V1. = കട്ടക്കുട്ടി house—

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1072&oldid=199096" എന്ന താളിൽനിന്ന് ശേഖരിച്ചത്