താൾ:33A11412.pdf/1056

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെശ — വെളിച്ചം 984 വെളിച്ച — വെളിവു

വെശ V1., see വിശ.

വെളഞ്ഞീർ, വെളഞ്ഞിനീർ = മുളഞ്ഞിൽ
Viscous juice as of a jack—fruit. No.

വെളൎപ്പു, see വിള —.

വെളാൽ No. vu. വിളയൽ = കൈപ്പിടിക്കതിർ
A handful of ears 2— 4 = 1 കറ്റ No., 1 ചു
രുട്ടു Palg. (Er̀. വളയൽ).

വെളി veḷi T. M. (Tu. boḷir fr. വെൾ; Te. vela
fr. വെല്ലുക, വേലി). 1. Light, clearness = ഒളി
f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം
കാർമുകിൽ കൊണ്ടു മൂടി KR. 2. open field;
notoriety ഗ്രഢസംസാരം നാട്ടിൽ ഒക്കവേ വെ.
യായാൽ PT. if it be published. 3. outside
വെ. യിൽ പോക to go out, ease nature. രാ
ജ്യത്തിന്നു വെ. യിൽ കളക VyM. to banish.
രാജാവിനെ കോട്ടയിൽ വെളിയിൽ ഇറക്കി
പ്പിടിക്ക Arb. to get him out of. വെളിയിലാക്ക
to put out, release. അറിഞ്ഞ ദോഷം വെളി
യിൽ പറയാതേ VyM. to reveal. 4. Caladium
nymphæiflorum, a wild yam, edible വെളിയും
തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം
പോലേ prov. കള്ളവെ. = മേത്തോന്നി.

വെളിന്താളി (4) the stem of Caladium.

വെളിപ്പാടു (1. 2) an open field; manifesta—
tion, revelation.

വെളിപ്പെടുക (1) to come to light. ഞാൻ വെ'
ട്ടില്ല I did not show myself. നീ എൻ മുന്നൽ
വെ'ന്നിതു RC. you appear.

CV. വെ'ത്തുക. to lay open.

വെളിമ്പറമ്പു, വെളിമ്പ്രദേശം (2) & വെളിയം
B. an open place.

വെളിയത്തു = പള്ളിച്ചാൻ Coch. D.

വെളിയൻ what is outside — വെ. ങ്കല്ലു N. pr.
the sacrifice—rock off Kōṭakal TR. അന്നേ
രം നീ ഇല്ല വെ'ല്ലിന്റെ ചോട്ടിൽ No. vu.
you were not in the world then. — വെളി
യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു
Pay. — ദേവസ്വത്തിൽ വെ'ന്മാടം ചുട്ടു TR.

വെളിയാണിക്കരു a borer V1.

വെളിയേ (2. 3) = വെളിയിൽ. [window V1.

വെളിവാതിൽ a door with a window; a

വെളിച്ചം veḷiččam T. M. (വെളി). 1. Light

വെ. ആക to dawn; also = വിളക്കു a lamp, വെ.
കത്തിക്ക. 2. publicity വെ'മേ വന്നിതു CC.
came to light. മോഷ്ടിച്ച ദ്രവ്യം വെ'ത്തു വരാ
തേ TR. അവൻ വെ'ത്തു വന്നില്ല Brhmd. didn't
come forth. ചെമ്മേ വെ'ത്തു വന്നു CG. show
thyself. ഞാൻ വെ'ത്തിടാഞ്ഞിതു AR. Bhg. to
reveal. വേദത്തിൻപൊരുൾ വെ'ത്തുകാട്ടി Bhg.
clearly, openly. വെ'മാക്ക to publish, also വെ'
ത്തിടുക = വെളിപ്പെടുത്തുക.

വെളിച്ചപ്പാടു oracle pronounced by an organ
or medium of the God. വെ. ഉണ്ടായിട്ടു ക
ല്പന ആയതു TR. the oracle decided. ശി
വളനാട്ടമ്മയുടെ വെ. ഉണ്ടായിട്ടു KU.

വെളിച്ചപ്പാടന്മാർ, — ടി a devil's—dancer,
one possessed by Kāḷi.

വെളിച്ചപ്പെടുക 1. to show oneself. വിരഞ്ഞു
വെ'ട്ടാൻ CG. Gods to appear. കാനനദേ
വതമാർ ദീനത പൂണ്ടു വെ'ട്ടാർ; രാഗവാൻ
വേഗവാനായി വെ'ട്ടാൻ CG. 2. to reveal
one's heart, speak out എല്ലാ ഭഗവതിയും
വെ'ട്ടു prov. [freely of. V2.

CV. വെ'ടുത്തുക to cause to appear; to speak

വെളിച്ചിമരം a wood or tree shining at night.

വെളിച്ചിൽ, — ച്ചിങ്ങ a quite young coca—nut,
just coming out (വെച്ചിങ്ങ, മെ —).

വെളിച്ചെണ്ണ lamp—oil = തേങ്ങെണ്ണ; പറമ്പുതോ
റും അരേര ഉറുപ്പിക കണ്ടു വെ. ക്ക് എന്നു
വെച്ചെടുപ്പിച്ചു TR. (an arbitrary tax).

വെളിർ veḷir So. A crane MC. (വെൾ).

വെളിൽ veḷil T. aM. = വെളി, f. i. വെളിൽപ്പെ
ടുത്തു RC 75.

വെളിവു veḷivu M. = വെളിച്ചം, ഒളിവു. 1. Light
വിളക്കിന്റെ വെ. തിണമേൽ വീഴുന്നില്ല jud.
അന്ധന്മാൎക്കു വെ. കൊടുത്തു PP. പകൽ എനി
ക്കു വെ. ഇല്ല prov. പരന്ന വെ'വിങ്കൽ നിരന്നു
കാണാം Bhg. മളകൂടി ഓരിരുളും വെളിവുമില്ലാ
ത്തതു No. = മയൽ; മുഖവെ. a fair & happy face.
മറെഞ്ഞതു വെ'വിൽ വന്നു doc. 2. clearness
പുല്ലു തിന്നു കാടു വെളിവാക്കി PT. an ox. പര
മാൎത്ഥം വെ'വാക്കിച്ചൊല്വൻ, വെ'വിൽ തന്നേ
ചൊല്ലുന്നു KR. I declare openly. വെ'വായി
ബോധിക്കും MR. plainly. 3. B. sobriety, sen—
sibility — വെ. കെട്ട delirious, drunk.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1056&oldid=199079" എന്ന താളിൽനിന്ന് ശേഖരിച്ചത്