താൾ:33A11412.pdf/1047

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്രതി — വ്രത്തി 975 വ്രത്തികെ — വ്രന്തം

വൃതി S. 1. selection = വരം. 2. a hedge.

വൃത്തം vṛttam S. (part., pass.; L. verto). 1.
Turned, past, പൂൎവ്വവൃ. Bhg. done. 2. round,
Tdbh. വട്ടം; കോണസംഖ്യ ആവോളം ഉണ്ടാ
ക്കിയാൽ വൃത്തപ്രായമായി Gan. a square, assi—
milated to a circle. വൃ. ഒത്തുള്ള ഗളം PrC.
a fine round neck; also = പപ്പടം. 3. conduct,
behaviour വൃ'ത്തെ രാജനീതിയിലക്കി, വൃ'ത്തെ
ക്കൊണ്ടു കുലം രക്ഷിക്ക Bhr. കുലാംഗനമാൎക്കു
വൃ'മതേ മറവായതു KR. their mere manner
serves as veil. പൎത്ഥിവവൃ. പരവശമാം Sah.
doings of kings. ഭുജംഗപ്രയാസത്തിന്ന് ഒക്കുന്ന
വൃ. ഉപേക്ഷിക്കയില്ല ChVr. his crooked ways.
സത്യമായുള്ള വൃ. മറെച്ചു Nal. the real case.
4. verse, metre ചതുൎദ്ദശവൃ. ChVr.; വൃത്തഭേദം.

വൃത്തവാൻ S. well behaved, neat നല്ലവൃ. Bhr.
(സദ്വൃത്തൻ, ദുൎവൃത്തൻ, സുവൃത്തൻ). — വൃത്ത
ഹീനൻ ill behaved Bhr., a bore.

വൃത്താകാരം S. (2) round.

വൃത്താന്തം S. (1. 3) = വാൎത്ത occurrence, cir—
cumstance, detail കഥാവൃ. ഒക്കവേ കേട്ടു
Nal. വൃ. ഒക്കയും നന്നായറിഞ്ഞു Bhg. tale,
report, tidings. ലോകവൃ'ജ്ഞൻ എന്നു തോ
ന്നുന്നു Nal. an experienced traveller.

വൃത്തി S. 1. Occupation, action, work രാ
ഗാദി ൧൬ വൃത്തി Vednt. സകലജീവാത്മക്ക
ൾക്കും നിത്യവൃ. കളായി വിധിച്ചിട്ടുള്ളവ നാലു
(ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം) Chintar.
ഗുണവൃ. കൾ Bhg. the workings of സാത്വി
കരാജസതാമസം (= ശാന്തഘോരമൂഢ എന്നീ
മൂന്നും KeiN.). അരികളുടെ വൃ. കൾക്ക് ഒത്ത
പോലേ ഫലം വരും ChVr. കുലമാകാ വൃ.പോ
രാ Bhr. her manner? (or 2. 3.). 2. livelihood,
maintenance നിത്യ —, ദിവസ —, കഷ്ടവൃത്യാ
പരിവൎത്തിച്ചു Bhg. led a poor life. പുരാവൃ.
the highest Brahmanical situation, തന്ത്രവൃ. a
lower office, പട്ടവൃ. of Sanyāsis KU. — നിലവൃ.
Government income, രാജവൃ. land given in
reward of service KU. വൃ. കല്പിക്ക to appoint
a maintenance. വൃ. കഴിക്ക to live. 3. neat—
ness. 4. gloss, explanation.

വൃത്തികെട്ടവൻ (1) immoral; (3) a sloven. —
വൃത്തികേടു uncleanliness.

വൃത്തിക്കാരൻ (4) a commentator.

വൃത്തിസാധനം (3) means of subsistence.

വൃത്തിവിഹീനൻ Bhr. destitute.

വൃത്രൻ S. N. pr. A demon. വൃത്രഹാ Indra,
so വൃത്രാരിപുരം പുക്കു AR. etc.

വൃഥാ vṛthā S. (വൃ pleasing oneself, or വെറു
തേ?). In vain, useless ദൈവവിശ്വാസം വൃ.
ഭവിച്ചീടുമോ. Nal. അസ്ത്രത്തെ വൃ. വാക്കി KR.
made it nugatory, harmless. ഖേദം വൃ. VetC
. ഇത്രനാളും വൃ. ജീവിച്ചിരിക്ക Nal.

വൃഥാഫലം useless. വൃ. ജീവിതം, തപസ്സു Bhr.
വൃ. അശേഷം ChVr. അസ്ത്രസമൂഹവും വൃ.
Bhr. രാജ്യം എന്തിന്നു വൃ. SiPu.

വൃഥാഭാവം levity വൃ. തീൎന്നു കാരണത്തിങ്കൽ
ലയിക്ക Bhr. — ദുൎഗ്ഗതി ഉണ്ടാം വൃഥാമൈഥു
നത്തിന്നു Bhr. — വൃഥാലാപം vain talk.

വൃഥാവൽ to no purpose, ചെന്നു വൃ'ലേ കൊ
ണ്ടു വന്നു KR6. — vu. വൃഥാൽ f. i. വൃഥാൽ
ഒരു ദോഷം അകപ്പെടും MR. undeservedly.

വൃദ്ധം vṛddham S. (part. pass, of വൃധ്). 1. Full—
grown. വൃ'മാം തപോബലം Brhmd. = great.
2. old, വൃദ്ധൻ m. an old man; കരഞ്ഞു നടക്കു
ന്ന വൃദ്ധയെ കണ്ടു f. — വൃദ്ധാൾ VyM. an old
person.

വൃദ്ധത S. old age വൃദ്ധതാദശയിങ്കൽ VCh. =
വാൎദ്ധക്യം. — വൃദ്ധശ്രവസ്സു who lived to hear
much, or widely renowned; Indra, Nal.

വൃദ്ധസമൂഹം, — സംഗം au assembly of elders.

വൃദ്ധി S. 1. increase ബലാബലവൃ. ക്ഷയങ്ങ
ളെ പരീക്ഷിക്ക KR. 2. prosperity. ഒരു
നാളും വൃ. ആകയില്ല Arb. will not pros—
per. 3. profit, interest (വട്ടി Tdbh.) സഹ
സ്രാധികം വൃ. Nal. 4. enlargement of scro—
tum, rupture, വൃ. ക്കു ലിംഗത്തിന്റെ താഴേ
നൊന്തു വീങ്ങും a. med. hernia. വൃ. വീങ്ങുക
V1. വൃ. രോഗം Nid. of 7 kinds, also hy—
drocele.

വൃദ്ധിമാൻ wealthy, prosperous.

വൃന്തം vṛndam S. The stalk of a leaf or fruit,
ഞെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1047&oldid=199069" എന്ന താളിൽനിന്ന് ശേഖരിച്ചത്