താൾ:33A11412.pdf/1033

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശാരദ — വിശേഷ 961 വിശേഷി — വിശ്വഗ്രാ

(വി): വിശാരദൻ S. experienced, skilled. മായാ
വി. VetC. a sorcerer.

വിശാലം S. spacious, large, broad. വി'ലോച
നൻ KR. — വിശാലത width.

വിശിഖം S. (tuftless) an arrow മൂൎച്ചയുളള വി'
ങ്ങളെ ഏല്പാൻ ChVr.

വിശിഷ്ടം S. (part. Pass. of ശിഷ്) dis—
tinguished. ഗുണവി'ൻ distinguished by
qualities. — ജ്ഞാനവിശിഷ്ടത being pos—
sessed of wisdom.

വിശുദ്ധം S. pure, holy, innocent വ്യാസൻ
വി'മായി ചമെച്ച ഭാഗവതം Bhg. മന്ത്രദേ
വതാപ്രീതികൊണ്ടു നീ വി'നായി SiPu. —
വിശുദ്ധി S. holiness ഗൎവ്വം കളഞ്ഞു വി. വ
രുത്തേണം Bhg. വി. വന്നു was purified.

വിശേഷം S. (ശിഷ്). 1. Difference, prefer—
ence ചന്ദ്രനും താനും ഏതും വി. ഇല്ല Mud. quite
comparable. സുതനു കാനനം നഗരം എന്നതും
വി. ഇല്ല KR. both are indifferent to him.
2. distinction, eminence. വി'മായില്ല especially.
ഭൂഷണം കൊണ്ടു വി. വരുത്തുക Nal. ദാന
വി'ങ്ങൾക്കു തക്കവണ്ണം VilvP. kinds of gifts.
3. something extraordinary (see വിശയം 2).
വി. കാണ്മാനുണ്ടു a spectacle. എന്നേ വി'മേ
Bhr. wonderful. 4. detail, a narrative കലി
വി'ങ്ങൾ പറഞ്ഞു Sah. described K. വി. പറക
to tell news, talk. വി. പറയുന്നില്ല jud. could
no more speak (wounded). വി. ഉണ്ടായിട്ടില്ല
we did not exchange any words. 5. (loc.)
gift of feast—cloth to a mistress, on Attam &
Oṇam.

വിശേഷകം 1. distinguishing; an attribute.
2. = തൊടുകുറി a religious mark. [V2.

വിശേഷകഥ (3) a drama വി. കാട്ടി ഒപ്പിക്ക

വിശേഷജ്ഞാനം discerning wisdom പൊണ്ണ
ന്മാൎക്കുണ്ടോ വി. SG. [Adv.)

വിശേഷണം an attribute (gramm. = Adj. &

വിശേഷത = 1. 2. f. i. വി. പ്പെടുത്തുക to prefer.

വിശേഷദിവസം a special day, festivity. ക്രി
സ്സ്മിസ്സ് വി. Christmas.

വിശേഷബുദ്ധി = വിശേഷജ്ഞാനം.

വിശേഷാൽ Abl. especially, chiefly, even more;
also വിശേഷതഃ.

denV. വിശേഷിക്ക 1. To excel ഇവ എ
ല്ലാറ്റെക്കൊണ്ടും തൊപ്പൻ വി'പ്പാൻ KU. 2. to
exhibit ശൃംഗാരവേഷം വി. യും ചിലർ Nal.—

adv. Part. വിശേഷിച്ചു 1. distinguishing, con—
cerning. ഭാരതഖണ്ഡം വി. ചോദിച്ചതെല്ലാം
Bhg. about. 2. particularly, വി. ഒന്നുണ്ടാ
യെങ്കിൽ TR. any thing of importance.
പൊന്നും തരുവൻ വി. Nal. 3. besides,
വി. ഒന്നും എഴുതുക TR. any thing further.
പിന്നേ വി. VetC. and then. ദേവകളെ
നമസ്കരിച്ചുകൊണ്ടു വി. എൻ ഗുരുവിനെയും
വണങ്ങിക്കൊണ്ടു KU. moreover. വി. തി
ന്മയിൽ നിന്നു ഞങ്ങളെ രക്ഷിച്ചു കൊൾ്ക
Nasr. = and.—Also വിശേഷിച്ചും f. i. സ്ത്രീ
സംഗം വി. നരകദ്വാരം Bhg.

വിശേഷ്യം S. what is to be distinguished;
gramm. a Substantive (or Verb, see വിശേ
ഷണം).

(വി): വിശോകം S. = അശോകം griefless.

വിശോധിതം S. (part. of ശുധ്) purified, cor—
rected as writings.

വിശ്രമം S. (ശ്രം) repose. വിശ്രമക്കുറവു want
of rest. വി'മാൎത്ഥം VetC. = വിശ്രമിപ്പാൻ;
also adj. സശ്രമനെ വി'നാക്കിനാർ വാക്കു
കൊണ്ടേ CG.

denV. വിശ്രമിക്ക AR. ഗോഷ്ഠത്തിൽ വി'
ച്ചാൻ Bhr. rested.

part. pass. വിശ്രാന്തൻ rested.

വിശ്രാന്തി S. = വിശ്രമം.

വിശ്രാമം S. = വിശ്രമം.

വിശ്രുതം S. 1. celebrated, famous, known. Bhg.
2. = വിശ്രുതി fame V1.

വിശ്ലേഷം S. separation (of lovers).

വിശ്വം višvam S. (simil. ശശ്വൽ). 1. All =
സൎവ്വം; also Superl. f. i. വിശ്വപവിത്രയാം
കീൎത്തി Brhmd. വിശ്വവില്ലാളിയായുളള കൃപർ
Bhr. 2. the universe, world ഇക്കണ്ട വി.
അശേഷവും GnP. വിശ്വസൃഷ്ടിസ്ഥിതിനാശന
കാരണൻ Sah. [Bhg.

വിശ്വകൎമ്മാവു N. pr. the heavenly Architect.

വിശ്വഗ്രാസം all—absorbing, as മണിയും ഒളി
യും VedD.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1033&oldid=199054" എന്ന താളിൽനിന്ന് ശേഖരിച്ചത്