താൾ:33A11412.pdf/1032

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹ — വിശക്ക 960 വിശപ്പു — വിശാമ്പ

വി. നിശ്ചയിക്ക to betroth. അവളെ വി. കഴി
ക്ക, ചെയ്ക to marry. സഹോദരികളെ വി.ക
ഴിക്കുന്നവർ VyM. എന്നു വി. കഴിഞ്ഞതു Bhg.
when was the wedding? പുത്രന്മാൎക്കു വി. ചെ
യ്യിക്ക, വേഗം ഇവൎക്കു വി. കഴിച്ചീടേണം, നാ
ലരെക്കൊണ്ടു പുത്രിയെ വി. കഴിപ്പിച്ചു KR. =
വി. ചെയ്തു കൊടുക്ക to give in marriage. രണ്ടാം
വിവാഹത്തിന്നപേക്ഷിച്ചു SiPu.

വിവാഹഭൎത്താവു, — സ്ത്രീ married. വി'മുഹൂ
ൎത്തം the ceremony of മംഗല്യസൂത്രം.

denV. മാന്മിഴിയാളെ പാണ്ഡിയൻ വിവാഹി
ച്ചാൻ VCh.

വിവാഹ്യ f. to be married.

വിവിക്തം S. (part. Pass. of വിച്) separated,
isolated. വി'ദേശം V1. lonely. വിവിക്ത
വാസത്തിങ്കൽ തുണ Bhr.

വിവിധം S. diverse, various വിവിധതര വാ
ൎത്തകൾ Bhg. [municative.

വിവൃതം S. uncovered. വിവൃതഭാവൻ KR. com—

വിവേകം S. (√ വിച് to sift). 1. Discrimi—
nation, discernment. വിവേകാവസ്ഥ years of
discretion. വിവേകമില്ലാതേ ചമഞ്ഞു Mud7.
destitute of penetration. 2. prudence ചെലു
ത്തിനാൻ ഒരു വി. മാരുതി RC. Trick. നാനാ
യുദ്ധത്തിൽ വിവേകജ്ഞൻ VCh. of extensive
military judgment.

വിവേകരത്നം N. pr. a Vēdāntic treatise VivR.

denV. ജ്ഞാനത്താൽ വിവേകിച്ചു, വി'ച്ചു നോ
ക്കും Bhg. to sift, discern, distinguish clearly.

വിവേകി judicious, a sage.

വിവേചനം S. (= prec. 1.) ധൎമ്മാധൎമ്മവിവേ
ചനസാമൎത്ഥ്യം KR. വി. ചെയ്ക to discern,
try.

വിശ viša T. M. (C. bese, Te. vesa, fr. besi,
C. vrē, Te. to throw, whence വീശുക). 1. A
spring—trap, snare for birds = തൊള്ള, കണി
V1. വിശകൊച്ചുക to set a trap. 2. T. a lever
(തുലാം 472). 3. a tendon വിശ അറുത്തു കൊന്നു
huntg. (of a boar) വൈവള്ളി അറുക്ക. 4. blinds
of bamboos വെശ തൂക്കുക vu.

വിശക്ക (T. C. to be impetuous, angry. Te.
visuku, Tu. C. bēsara fatigue). To be hungry,

have appetite വിശക്കാൻ തക്കതുണ്ണേണം prov.;
എനിക്കു വിശന്നു impers.

VN. വിശപ്പു 1. hunger, appetite പഴം തിന്നിട്ടു
വി. കെട്ടു TP. വി. അടങ്ങുമാറില്ല മമ Brhmd.
I am always hungry. വി. പൊറാഞ്ഞിട്ടു Bhg.
driven by hunger. അവരെ ഒക്കയും ഇന്നു
(or തിന്നു?) വിശപ്പടക്കീടുവൻ KR. I shall eat
them all. യാതോരാളുടെയും വി'ം ദാഹവും
അറിഞ്ഞു കൊടുക്കുന്നവൻ No. vu. = ധൎമ്മി
ഷ്ഠൻ. 2. (loc.) the stomach.

(വി): വിശകലിതം S. = simpl. ഗജദന്തങ്ങൾ വി'
മായ്ചമഞ്ഞു KR. shivered.

വിശങ്കം S. fearless വി'മാംവണ്ണം പറഞ്ഞു KR.

വിശദം S. clear; pure (of medicines, also a
kind of സ്പൎശം, water—like GP.) വിശദഭക്തി
Nal. വി'ഹൃദയൻ, വി'മതി Mud. വി'മായി
കാണ്മാൻ Arb. clearly.

വിശയം S. 1. doubt വി. ഇല്ലേതും KR. 2. Tdbh.
= വിഷയം or വിശേഷം extraordinary. ഇ
ത്തിര നല്ല വി. ഇല്ല TP. what a sight!

വിശരി višari (T. വിചിറി see വിശ, or S. വ്യ
ജന). A fan വീശുന്ന വി. യും ധരിച്ചു KR. ഡീപ്പു
൨ വി. യും കൊടുത്തു TR. വീശുവാൻ ആലവട്ടം
ചോറ്റിയും വി. യും PT. — വിചറി V1. B.

വിശറു No. a storm of rain.

വിശറുക to fan, flutter with wings V1.

വിശൎക്ക = വിയൎക്ക Brhmd.

(വി): വിശല്യകരണി S. one of the 4 heavenly
medicines, extracting arrows from the wounded
V1. AR6.

വിശസനം S. slaying പശുവി'ങ്ങൾ ചെയ്തു KR.
(priests in sacrificing).

വിശാഖ S. (branchless) the 16th lunar mansion,
right leg of Bootes അയോദ്ധ്യെക്കുള്ളൊരു
വി. നക്ഷത്രം മയങ്ങിപ്പോയിതു KR. (when
Rāma left). വാനിടെ ഊക്കിനോട് ഒളികൾ
വിശാഖന്നാളോടു വെന്നികൊള്ളും RC. —
Tdbh. വിശാകം id., see പൈയാവി. (al.
വൈയ്യാവി KU.

വിശാഗരി Port. bisagra, A hinge, iron band
or clamp കരുവാനോടു വിശാവരി വാങ്ങി TR.

വിശാമ്പതി S. (viš house, people). A king.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1032&oldid=199053" എന്ന താളിൽനിന്ന് ശേഖരിച്ചത്