താൾ:33A11412.pdf/1024

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിപ്രയോ — വിഭു 952 വിഭുത്വം — വിമുഖൻ

വിപ്രയോഗം S. separation (of lovers).

വിപ്രലംഭം S. deceiving, disappointing. — വി
പ്രലബ്ധ f. jilted. (part.).

വിപ്രിയം 1. what is not liked വസിഷ്ഠനു വി.
ചെയ്വതിന്നു KR. (so നൃപന്മാൎക്കു വന്നു പോക
Mud.). ജനത്തോടു വി. ചെയ്ക Nal. to harm.
2. aversion, dislike V2. — Cpds. സചിവ
വിപ്രിയം Mud.

വിപ്ലവം S. destruction, disaster.

വിഫലം S. fruitless. ഭവാൻ വി'നായി ഭവിക്ക
എന്നു ശപിച്ചു KR. impotent.

വിബുധൻ S. 1. very wise, God. — വി'ത്വം ഇര
ന്നതു കിട്ടായ്ക Bhr. — വിബുധേന്ദ്രാദികൾ തു
ണയാക (invocation). 2. clever വി'ർ ഒന്നി
ച്ചു പഠിച്ചു VetC; വിബുധ ഇല്ലായ്കയല്ല ChVr.

വിഭക്തം (part. pass. of ഭജ്) divided.

വിഭക്തി (modification) inflexion of noun,
case (gramm.).

denV. പായസത്തെ വിഭജിച്ചു Bhr. divided.
ദ്രവ്യത്തിൽ ഒപ്പം വിഭാജിച്ചു (sic) Si Pu.
apportioned.

വിഭവം S. display, power, wealth. പടുവി'ൻ
ൟശൻ ChVr. the cleverest is king. അഖി
ലധന വി. ലഭിക്കും Bhg. വചനവി'ങ്ങളാൽ
ചൊല്ലിനാൻ AR. with wonderful words.

വിഭാകരൻ S. (വിഭാ splendour) the sun & വി
ഭാവസു. — ഉളളിൽ വിഭാതിമേ AR. it seems
to me.

വിഭാതം = പ്രഭാതം.

വിഭാവരി (starry) night.

വിഭാഗം S. distribution, share ശാസ്ത്രികൾ ൧൮
വി'മായി തിരിയും KU. വി'ഗപത്രം a will.

denV. വിഭാഗിക്ക (= വിഭജിക്ക) to divide
രാജ്യത്തെ ഒമ്പതായി വി'ച്ചു Mud. — വി
ഭാഗത allotment ദ്രവ്യത്തിന്നു വി. വന്നാൽ‍
Anach.; വി. യുളളവൻ discerning. — വി
ഭാജകം dividing.

വിഭാവന S. ascertaining, discrimination.

വിഭാഷിതം S. = വികല്പിതം q. v. — നിന്ദിച്ചു
വിഭാഷിച്ചു abused. (denV.)

വിഭീഷണൻ S. terrifying; N.pr. KR.

വിഭു‍ S. All—pervading, Lord വെങ്കടാചലനേ
എൻ ഉളളിൽ വിഭുവായി നിന്നു SidD.

വിഭുത്വം S. glory ശക്രമന്ദിരത്തിന്റെ ഭൂതി
യും വി. വും Nal.

വിഭൂതി 1. manifestation, glory എൻ വി.
കൾ Bhg. മാനമില്ലാത വി. ഉടയവൻ Bhr.
(Višṇu). മൽപ്രസാദേന ലഭിച്ചു വി. യും
Brhmd. superhuman power. 2. holy ashes
(of Sivaites) കായേ വി. ധരിച്ചു നടക്ക Sk.

വിഭൂഷണം S. ornament.

വിഭൂഷിതം = simpl. decorated.

വിഭ്രംശം S. fall. രാജ്യവി. loss of kingdom
Nal. ബുദ്ധിവി. Brhmd. madness. മാൎഗ്ഗവി.
AR. going astray.

വിഭ്രമം S. 1. whirling. സംസാരവി. Bhg. con—
fusion. മനോവി. AR. തോന്നുവാൻ എന്തൊ
രു വി. Mud. 2. fascination, wantonness
യുവതിവി. പൂണ്ടു Sah. (= കാമം).

വിഭ്രാന്തചേതസ്സു Sah. having the mind dis—
turbed, bewildered.

വിഭ്രാന്തി S. = വിഭ്രമം, f. i. മായയോ ചിത്ത
വി. യോ Si Pu. കാമവി. കൾ കാട്ടിനാർ
Bhg.

വിമതൻ S. hostile, of other tendency വി'ന്മാ
രുടെ വീൎയ്യം ശമിപ്പിപ്പാൻ ChVr.

വിമത്സരൻ Nal. not envious.

വിമൎശ, — ൎശനം S. investigation, prudence.

വിമലം S. pure വിമലസലിലം, വി'കീൎത്തി Bhg.
denV. വിമലീകരിക്ക to purify.

വിമാതാവു S. a step—mother.

വിമാനം S. (measuring through) a chariot of
the Gods വിമാനചാരികൾ RC. വിമാനാഗ്ര
ചാരികൾ AR. ആകാശേ നടപ്പതിന്നൊരു
വി. താണു, ഇറക്കുന്നു പലവി. നാരിമാർ Bhr.
രാഘവൻ വി. ഇറങ്ങി KR. from the chariot.
വി. പൊങ്ങും Bhg.

വിമുക്തം S. (part. pass. of മുച്) released.

വിമുക്തി liberation.

വിമുഖൻ S. having the face averted, disliking
മന്ത്രജപവി'ന്മാർ, മത്ഭക്തിവി'ന്മാർ AR. എ
ന്നിൽ വി'രായി വന്നിതോ Bhg. അന്യസ്ത്രീ
വി'ൻ CC.

denV. അജ്ഞാനകൎമ്മകൃതബന്ധം വിമുഖ്യ
AR. repenting of their former life.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1024&oldid=199045" എന്ന താളിൽനിന്ന് ശേഖരിച്ചത്