താൾ:33A11412.pdf/1008

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാരിനി — വാരുക 936 വാൎച്ച — വാർ

വാരിനികരം S. much water വാ'ങ്ങളോടു കൊ
ണ്ടൽനിര RC.

വാരിപൂരം S. inundation തീരദേശങ്ങളെ വാ'
ത്തിൽ മുഴുകിച്ചു Bhg. [ലാപ്പുറം.

വാരിപ്പുറം (II.) top of a roof; side of ribs. = വി

വാരിയെല്ലു (II.) a rib സിരയും വാ.ം പെരിക
ക്കാണായ്വരും VCh. (in old age).

വാരിരാശി S. the sea; fig. കാരുണ്യവാ. Bhg.

വാരിയൻ vāriyaǹ (വാരുക? see അസ്ഥിവാ
രി). N. pr. A class of Ambalavāsis who perform
the lower temple—services & funeral ceremonies
വാ'ന്റെ അത്താഴം prov. (see എമ്പ്രാൻ). hon.
വാരിയാർ; f. വാ'ത്തി, hon. വാരിശ്ശിയാർ, വാരി
യശ്യാർ (വാരസ്യാർ MR.); the house വാരിയം
(വാ'ത്തു ചെന്നു MR.).

I. വാരുക vāruγa T. M. Te. (C. bāču). 1. To
scoop up with both hands നെല്ലു കോരി കറ്റ
വാരി MR. gathered up. വീഴ്ന്ത വീരനെ വാ
രിനാൻ RC. ബാലനെ മന്നിടത്തിങ്കന്നു വാരി
എടുത്തു Bhg. വാരി ഇടുക to put rice into the
pot. പിണം വാരും കഴുകന്മാർ RC. കെട്ടോല
വാരിക്കെട്ടി shut the book. വാരി വെപ്പിൻ
(കവിടി for soothsaying) TP. കാൽ വാരി നി
ലത്തു തള്ളി KR. 2. to take in a heap. ചേല
കൾ വാ. Bhr.; to rob മുതൽ വാരിക്കെട്ടി jud. ഏ
റിയ മുതൽ കുത്തി വാരി എടുത്തു TR. plundered.
അങ്ങാടിയിൽ പുക്കു വാരിത്തുടങ്ങിനാർ SiPu.
3. to take with the right hand ഒരു പിടിച്ചോറു
വാരി ഉണ്ടു TP. ഓരോരോ പിടി വാരിക്കൊ
ടുത്തു KU. (ദക്ഷിണ). — പണം വാരിക്കോരി
ച്ചെലവഴിക്ക by handfuls (f. i. in sickness).
വാരി വലിച്ചു തിന്നേണ്ട കാലം young people
ought to have a ravenous appetite No. vu.
വാരിക്കളക to remove as sweepings; to depose.
വാരിക്കൂട്ടുക to heap up.

വാരിക്കൊടുക്ക to give liberally സന്തതം വാരി
ക്കോരിക്കൊടുത്തു Bhr. gave more & more.
[വാരിക്കൊ. is richer than നുള്ളിക്കൊടുക്ക,
less than കോരിക്കൊടുക്ക TP.] [Bhr.

വാരിപ്പൊഴിക to pour richly, മിഴികളിൽ വാ.

CV. വാരിക്ക = എടുപ്പിക്ക.

II. വാരുക, ൎന്നു T. M. Te. (വാർ 2) lit. to draw

lines 1. To cut lengthwise, trim a palm—leaf
ഓല വാൎന്നു ഗ്രന്ഥത്തിന്നു കണക്കായി മുറിച്ചു
തുരക്ക, വീടുകെട്ടി ഇറ വാൎന്നു, (so മുഴെച്ചേടം
846); to cut meat in strips V1. മുള്ളുകൊണ്ടു
ശരീരം വാൎന്നു പോയി jud. തീയത്തിക്കു (വയറു)
കുത്തിവാൎന്നു TR. to stab & slash (= കുത്തി
വലിക്ക). 2. T. M. Tu. (C. ബാചു) to comb
(മുടി) = വാറുക V1. 2. 3. T.M. Te. (C. ബാരു
to melt) to run, flow down ഓലോല വാരുന്ന
പോയിക്കൂടിയാൽ Bhg. തോട്ടിലേ ജലം എല്ലാം വാൎന്നു
പോയികൂടിയാൽ Nal. കുളം തീരം പൊട്ടി വാ
ൎന്നൊക്കപ്പോകും PT. കഫം വാൎന്നു പോയാൽ
med. (from the nose); water to be strained off.

VN. വാൎച്ച. (3) issue, flux നീർവാ. (= പ്രമേ
ഹം). രക്തം വാ. women's bloody flux (opp.
കറവാരായ്മ suppressed menses). ഇറക്കം
വാ. ebbing No. vu.; മീൻവാ. etc.

v. a. വാൎക്ക (3) 1. to pour കണ്ണുനീർ Nal. ഓകു
വെച്ചതിൽ കൂടേ വാൎത്തു വാൎത്തു PT. let run
off. തലയിൽ വാ. med. വാൎത്തതു ചോറു (not
കഞ്ഞി). 2. to found, cast വാൎത്തുണ്ടാക്ക;
വാൎത്ത പാടായിരിക്ക roughly done, not
polished.

CV. വാൎപ്പിക്ക f. i. കണ്ണുനീർ വാ. = കരയിക്ക;
കിണ്ടി etc. വാ'ച്ചു. had cast.

VN. വാൎപ്പു 1. fusion, casting metals വാ. പ
ണി etc.; വാൎപ്പുല foundry—furnace. 2. issue
ചോരവാ. an ulcer, കവിൾവാ., അകവാ.
a. med. cancer. 3. So. a large boiler (with
4 കാതു), caldron.

വാരുണം vāraṇam S. Referring to Varuṇa,
a Purāṇa. Bhg.; = മന്ത്രഭേദം, അസ്ത്രഭേദം Sk. —
West. [Bhr.

വാരുണി S. spirituous liquor, വാ. ഫലങ്ങൾ

I. വാർ vār S. Water = വാരി, hence വാരാം
നിധി ocean, also വാരാർനിധി KR. വാരു
കൾ, chiefly = വീഴാതമഴ.

II. വാർ T. M. C. Te. 1. A line (= വര, വരി).
2. a thong, leather—strap, belt; strip of palm—
leaf, often വാറു, തോൾവാറു V1. 3. line of
troops ഏതാൻ വാറും കുതിരയും, ഏതാനും വാർ
ഇങ്ങോട്ടു വരുന്നു, കുതിരവാറു വരികയില്ല,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1008&oldid=199028" എന്ന താളിൽനിന്ന് ശേഖരിച്ചത്