താൾ:33A11412.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുകാ — അനുഗ 28 അനുഗു — അനുതാ

den V. അനുകരിക്ക to imitate, serve, help.
പ്രവൃത്തിക്ക് അ’ക്കുന്നതു ഭാൎയ്യയത്രെ Bhr. ആ
പത്തിന്നായി അ’പ്പതു കൎമ്മം ഏതൽ (song).

അനുകാമം anuɤāmam S. According to wish.

അനുകാരം anuɤāram S. (= അനുകരിക്ക)
Imitation; favor. — അനുകാരി imitating.

അനുകൂലം anuɤūlam (along the shore)
1. Favorable as wind അനുകൂലവായു (po.) പുല്ലു
പറിച്ച് അ’മായ ശയനം ഉണ്ടാക്കി KR. a soft
bed. ഇവൻ അവൎക്ക് അ. ആകുന്നു, അ. ഉണ്ടു
MR. is in their favor. മൌൎയ്യന്റെ ദേവാനുകൂ
ലങ്ങൾ Mud. the divine favors which M. enjoys.
വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും
TR. 2. compliance, acting in concert. അതി
ന്ന് അ’മായി നിന്നു നടക്ക TR. act with every
consideration for — അവന്റെ ഹിതപ്രകാരം
അ. പറയുന്നു MR. speak as he dictates.
3. Success, ease, contentment. മനസ്സിൽ അ’ക്കേ
ടു remorse V2. കാൎയ്യം അ. ആയി ‍succeeded.
അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു
Bhr. compliantly.

അനുകൂലൻ favorer. പിതാവ് ചെയ്തതിന്ന് അ’
രായി പൌരന്മാർ KR.

അനുകൂലശത്രു false friend.

അനുകൂലപ്പെടുക to favor, help towards, അ.
പ്പെടുന്നതല്ല. MR.

den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി
ച്ചു നില്ക്ക MR. aid. സാക്ഷികൾ അതിന്ന്
ഏകദേശം അ’ച്ചു പറഞ്ഞു gave similar
evidence.

അനുകരിക്ക TP. = അനുഗ്രഹിക്ക.

അനുക്തം anuktam S. Unexpressed.

അനുക്രമം anukramam S. Succession, അനു
ക്രമാൽ one after the other (po.)

den V. അനുക്രമിക്ക f. i. ൬൦ ഘടിക — ഭാസ്ക
രൻ പ്രദക്ഷിണം ഒന്ന് അ — ന്നു Bhg 1.
completes one revolution.

അനുക്രോശം anukrōšam S. Compassion, ഉ
ളളിലുണ്ടായി അ. KR.

അനുഗൻ anuġaǹ S. Follower.

അനുഗമനം. following, esp. by dying after the
ഉടന്തടി. husband = അവരുടെ അനുഗമന

മൊ നല്ലൂ Mud. Ought I to die with my
kings?

den V. അനുഗമിക്ക to follow, attend; with Acc.
& Soc. നരവരനോട് അനുഗമിക്കയൊ KR.

അനുഗുണം anuġuṇam S. 1. Conformable.
2. secondary qualities, described as fourfold
KR2.

അനുഗ്രഹം anuġraham S. 1. Favor, pro-
pitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം
കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ
നുഗ്രഹശക്തൻ Bhr. able to bless and curse
effectually. അനുഗ്രഹവാക്കു ചൊല്ലി, അവൎക്ക്
അ. ചെയ്തു Br P26. എന്നും വൎദ്ധിക്ക നന്നാ
യ് എന്ന് അ. ചെയ്തു KR. a blessing described
അവന്റെ ശിരസ്സിൽ കുസുമചന്ദനാക്ഷതങ്ങൾ
കൂട്ടി കരങ്ങൾ രണ്ടും വെച്ച് അ. ചെയ്താൾ KR.
den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാൻ

അ’ച്ചു Nal 2. granted her to discover, അ
ന്തികേ നില്പാൻ അ. അതിന്നു ദേവകൾ അ’
ക്കേണം KR. may the gods be propitious
to it; to bless, എന്നെ അനുഗ്രഹിച്ചീടുക
(po.)

അനുചരൻm. രി f. anuǰaraǹ—i S. Follower
അനുചരന്മാരുമായി AR 1. with their train.
അനുചരിയായിരിക്ക സൎവ്വദാ KR. follow the
husband.

den V. അനുചരിക്ക to accompany, attend.

അനുചിതം anuǰiδam S. Unbecoming, അ’
മായ സമ്മാനം Mud. an honor out of place.

അനുജൻ anuǰaǹ S. vu. അനിശൻ, അനിയ
ൻ, fem. അനുജ, — ജത്തി after born, younger
child, younger brother and sister.

അനുജന്മനക്ഷത്രം the 10th and 19th asterisms
after the ജന്മനക്ഷത്രം Tr P.

അനുജീവി anuǰīvi S, Servant (po.)

അനുജ്ഞ anuǰńa S. Permission, mandate,
ആജ്ഞയും അനുജ്ഞയും‍ KU. അ. കൊണ്ടുപോ
യാൻ Bhr. took leave.

അവനാൽ അനുജ്ഞാതനായി അയോദ്ധ്യയിൽ
ഗമിക്കുന്നു KR. with his leave.

അനുതാപം anuδābam S. Regret, repentance.
ദത്തമായതു ചിന്തിച്ച് അ. അരുതു Bhr.

den V. അനുതപിക്ക to regret etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/100&oldid=197976" എന്ന താളിൽനിന്ന് ശേഖരിച്ചത്