ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
1

സൂര്യന്റെ വീട്; ചന്ദ്രന്റെയും


പണ്ടുപണ്ട് സൂര്യനും ചന്ദ്രനും താമസിച്ചിരുന്നത് ഭൂമിയിലാണ്. ഒരുമിച്ച് ഒരേ വീട്ടിൽ. അവരുടെ ഉറ്റ മിത്രമായിരുന്നു വെള്ളം. സൂര്യനും ചന്ദ്രനും മിക്കപ്പോഴും വെള്ളത്തെ കാണാൻ ചെല്ലുമായിരുന്നു. എന്നാൽ വെള്ളമാകട്ടെ ഒരിക്കലും സൂര്യചന്ദ്രന്മാരുടെ വീട്ടിൽ പോയിട്ടില്ല.

ഒരിക്കൽ സൂര്യൻ വെള്ളത്തോട് ചോദിച്ചു: "നീയെന്താ ഞങ്ങളുടെ വീട്ടിൽ വരാത്തത്?"

"എനിക്ക് പതിനായിരക്കണക്കിന് കൂട്ടുകാരുണ്ട്. മത്സ്യങ്ങൾ, ആമകൾ തുടങ്ങി അനവധി പേർ. ഞാനെവിടെപ്പോയാലും അവരും എന്നോടൊപ്പം വരും. അത്രയും പേർക്കിരിക്കാനുള്ള സൗകര്യം നിങ്ങളുടെ വീട്ടിൽ കാണില്ലല്ലോ. അതുകൊണ്ടാണ് ഞാൻ വരാത്തത്". വെള്ളം പറഞ്ഞു.

"അതിനെന്താ" സൂര്യൻ പറഞ്ഞു. "ഞാനൊരു വലിയ വീട് പണിയാം."

സൂര്യനും ചന്ദ്രനും കൂടി ഒരു വലിയ വീട് കെട്ടിയുയർത്തുകയും ചെയ്തു. ആ വിവരം വെള്ളത്തെ അറിയിച്ചു.

വെള്ളം തന്റെ കൂട്ടുകാരുമൊത്ത് സൂര്യന്റെ വീട്ടിലെത്തി. അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു. സൂര്യനും ചന്ദ്രനും കൂടി വെള്ളത്തെയും കുട്ടുകാരെയും സ്വാഗതം ചെയ്തു.

പെട്ടെന്നുതന്നെ വെള്ളവും കൂട്ടരും അകത്തേക്കു കുതിച്ചു. ഞൊടിയിടയ്ക്കുള്ളിൽ സൂര്യന്റെ മുട്ടൊപ്പം വെള്ളമായി. ഒരു മിനിട്ടുകൊണ്ട് സൂര്യചന്ദ്രന്മാരുടെ കഴുത്തറ്റം വെള്ളമായി.

ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഉയർന്നുയർന്ന് വെള്ളം മേൽ വരെയായി. അപ്പോൾ സൂര്യനും ചന്ദ്രനും പുരപ്പുറത്തു കയറി ഇരി

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/9&oldid=238539" എന്ന താളിൽനിന്ന് ശേഖരിച്ചത്