ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

69
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


പക്ഷേ, അവർ അങ്ങാടിയിൽ പോയില്ല. അയൽക്കാരന്റെ മകനെ വീട്ടിൽ കൊണ്ടുപോയി ഒരു മുറിയിലിട്ടു പൂട്ടി. ചങ്ങാതി പറഞ്ഞു, “ഇനി ഈ കുരങ്ങനെയും കൊണ്ട് അയലത്തു പോവുക എന്നിട്ട് "ഇതാ നിങ്ങളുടെ മകൻ' എന്ന് പറയുക.” അയാൾ ഇതുപോലെ ചെയ്തു.

അയൽവാസിക്കാണിപ്പോൾ കോപം വന്നത്. “കുരങ്ങനെ കൊണ്ടു പോയി പകരം എന്റെ മകനെ മടക്കിക്കൊണ്ടുവരൂ."

“എന്ത്? ഇതാണ് നിങ്ങളുടെ മകൻ. പണത്തിന് ചെറുകല്ലുകളായി മാറാമെങ്കിൽ നിങ്ങളുടെ മകന് കുരങ്ങനാകാനും കഴിയും." ഇതുകേട്ടപ്പോൾ അയൽക്കാരന് എല്ലാം മനസിലായി. അയാൾ പണം മടക്കി നൽകി. മറ്റേയാൾ മകനെ തുറന്നുവിട്ടു.

തന്റെ മിടുക്കൻ ചങ്ങാതിയെ അയാൾ അഭിനന്ദിച്ചു. പണത്തിന്റെ ഒരു പങ്ക് അയാൾക്ക് നൽകി. ചങ്ങാതി അത് സ്വീകരിച്ചില്ല. അയാൾ പറഞ്ഞു. “നമ്മൾ സുഹൃത്തുക്കളല്ലേ? സുഹൃത്തുക്കൾ പരസ്പരം സഹായിക്കുന്നതിന് പ്രതിഫലം കൈപ്പറ്റുമോ? ഇല്ല, ഒരിക്കലുമില്ല."

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/71&oldid=238764" എന്ന താളിൽനിന്ന് ശേഖരിച്ചത്