ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാതാപിതാക്കളെ പറഞ്ഞുകേൾപ്പിച്ചു. അവർ മലമുകളിലേക്ക് നോക്കി. അവർ അവിടെ ആവി പറക്കുന്നത് കണ്ടു.
“അതെ, നാം കാണുന്നത് മാന്ത്രികക്കലത്തിൽ നിന്നുള്ള ആവി തന്നെ."
അന്നുമുതൽ വൃദ്ധ സുപ്പൂവിൽക്കാൻ വരാതെയായി. അവരെ കാണാനാരും മലമുകളിലേക്ക് പോയതുമില്ല. അവർക്കെല്ലാം വൃദ്ധയെ ഭയമായിരുന്നു. ഇപ്പോൾ മലമുകളിൽ മേഘങ്ങൾ കണ്ടാൽ ആളുകൾ പറയും.
“നോക്കൂ, മാന്ത്രികക്കലത്തിൽ നിന്നും ആവി പറക്കുന്നത് കണ്ടില്ലേ?”