ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


“അതൊന്നുമെനിക്കറിയില്ല. എനിക്ക് സിംഹത്തിന്റെ മൂന്നു രോമങ്ങൾ കൊണ്ടുതന്നേ പറ്റൂ. അല്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയില്ല.

വേറെ വഴിയില്ലല്ലോ അവർ സിംഹത്തിന്റെ രോമങ്ങൾ തേടി കാട്ടിലേക്ക് പോയി. വീട്ടിൽ നിന്നും വളരെ അകലെയായിരുന്നു സിംഹങ്ങൾ പാർക്കുന്ന കാട്. അവിടെയെത്തി അവർ ഒരു സിംഹത്തെ കണ്ടു. അവരെ കണ്ടപ്പോൾ തന്നെ സിംഹം കാടു നടുങ്ങുമാറ് ഉച്ചത്തിൽ അലറി. അവൻ വല്ലാതെ വിശന്നു നിൽക്കുകയായിരുന്നു. അലർച്ച കേട്ട പാതി കേൾക്കാത്ത പാതി അവർ ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു.

പിറ്റേന്നും അവർ കാട്ടിൽ ചെന്നു. അന്ന് വെറും കൈയൊടെയല്ല പോയത്. കൈയിൽ കുറച്ച് ഇറച്ചിയുമുണ്ടായിരുന്നു. സിംഹം നിൽക്കുന്നതിന് കുറച്ച് അകലെ ഇറച്ചിവച്ചിട്ട് അവർ ഓടിക്കളഞ്ഞു. ഇറച്ചി കണ്ട പാതി കാണാത്ത പാതി സിംഹം ഓടിവന്നു. അതു മുഴുവൻ അക

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/64&oldid=238749" എന്ന താളിൽനിന്ന് ശേഖരിച്ചത്