ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16

ഓന്ത് തലകുലുക്കു തുടങ്ങിയത്


ഇതുമൊരു പഴങ്കഥയാണ്. പണ്ടുപണ്ട് നടന്ന കഥ. അന്ന് നായയും ഓന്തും കൂട്ടുകാരായിരുന്നു. നായ ഇടയ്ക്കൊക്കെ മനുഷ്യരോടൊപ്പം പോകും. ഒരു ദിവസം ഓന്തുചോദിച്ചു “നീ ഇടയ്ക്കിടെ എന്തിനാണ് മനുഷ്യരുടെ അടുത്തേക്ക് പോകുന്നത്.” “ഞങ്ങൾ ചങ്ങാതികളാണ്." നായ പറഞ്ഞു.

“മനുഷ്യർ വേട്ടയ്ക്ക് പോകും. ഞങ്ങളും വേട്ടയ്ക്കു പോകും. ഞങ്ങൾ മനുഷ്യരെ വേട്ടയാടാൻ സഹായിക്കും. ഞങ്ങൾക്കിഷ്ടം പോലെ മാംസം കിട്ടും. അത് ഞങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കും."

ഒരു ദിവസം മനുഷ്യനും പട്ടിയും വേട്ടയാടാൻ പോയി. അവർ ഒരു മാനിനെ കൊന്നു വേട്ടക്കാരന്റെ വീട്ടിൽ കൊണ്ടു വന്നു.

ഇതുകണ്ട് ഓന്ത് അവരെ പിന്തുടർന്നു. മനുഷ്യൻ ഇറച്ചി വേവിച്ച് തിന്നാൻ തുടങ്ങി. നായ അയാളോട് കുറച്ച് ഇറച്ചി തിന്നാനായി ചോദിച്ചു. ആ മനുഷ്യൻ ഒരു വടിയെടുത്ത് നായയുടെ തലയ്ക്ക് ഒറ്റയടിവെച്ചു കൊടുത്തു. നായ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.

ഇതെല്ലാം ഓന്ത് കാണുന്നുണ്ടായിരുന്നു. അവനും ഓടിക്കളഞ്ഞു. ഓടിയോടി ഒരു കാട്ടിലെത്തി. അവിടെയിരുന്ന് അവൻ തലകുലുക്കാൻ തുടങ്ങി.

“യാംഗു യാംഗു യാം” അവൻ നിലവിളിച്ചു. “എത്ര മോശം! എത്ര മോശം! നായ പറയുന്നു മനുഷ്യൻ അവന്റെ കൂട്ടുകാരനാണെന്ന്. അവൻ വേട്ടയ്ക്ക് മനുഷ്യനെ സഹായിക്കുകയും ചെയ്യുന്നു. ഇഷ്ടം പോലെ ഇറച്ചിയും കിട്ടുന്നു. അതിന് കിട്ടുന്ന പ്രതിഫലമോ തലയിൽ മുട്ടൻ അടി. എത്ര വൃത്തികെട്ട മനുഷ്യർ. അതിനാൽ മനുഷ്യരുടെ അടുത്ത് എനിക്ക് കഴിയേണ്ട. ഞാനീ കാട്ടിൽ കഴിയും. അതുകൊ

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/59&oldid=238752" എന്ന താളിൽനിന്ന് ശേഖരിച്ചത്