ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


ഒരു ദിവസം അയാൾ കാട്ടിൽപ്പോയപ്പോൾ അയാൾ അറിയാതെ ഭാര്യയും അയാളെ പിൻതുടർന്നു. അവർ ആ കിളിയുടെ മധുരഗാനം കേട്ടു. ചെങ്കിളിയെ അവർ കണ്ടു. ഒരു കല്ലെടുത്ത് അവർ കിളിയുടെ നേർക്ക് എറിഞ്ഞു. ആ കിളി പിടഞ്ഞു പിടഞ്ഞ് താഴേക്ക് വീണു. അത് ചത്തുപോയി. ഭർത്താവ് കിളി ചത്തുകിടക്കുന്നതു കണ്ടു. അയാൾ വളരെയേറെ ദുഃഖിച്ചു.

എന്നാൽ അത്യാഗ്രഹിയായ ഭാര്യക്ക് ആഹ്ലാദമായിരുന്നു. “നമുക്കിനി ഇഷ്ടംപോലെ തൂവലെടുത്ത് ഇഷ്ടംപോലെ സദ്യയുണ്ടാക്കാം."

ചത്ത കിളിയെയും എടുത്ത് അവർ വീട്ടിലേക്ക് മടങ്ങി. ഭാര്യയൊരു തൂവൽ പറിച്ചെടുത്ത് തിളച്ച വെള്ളത്തിലേക്കിട്ടു. തീയെരിച്ചു. തിളപ്പിച്ചിട്ടും തിളപ്പിച്ചിട്ടും കലത്തിൽ ഭക്ഷണമൊന്നും ഉണ്ടായില്ല. തൂവൽ തൂവലായിത്തന്നെ കലത്തിൽ കിടന്ന് തിളച്ചുമറിഞ്ഞു. അന്നുമുതൽ ആ ഭാര്യയും ഭർത്താവും പട്ടിണിക്കാരായി മാറി. അത്യാഗ്രഹത്തിന്റെ ഫലം നോക്കൂ!

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/58&oldid=238741" എന്ന താളിൽനിന്ന് ശേഖരിച്ചത്