ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


മാനത്തെ താമസക്കാർക്ക് അൽപ്പം തീ കായാൻ വേണ്ടിയായിരുന്നു ഇത്.

നായ താഴേക്കു വന്നു. ഒരു വീടു കണ്ടു. വീട്ടുമുറ്റത്തെത്തിയപ്പോൾ അവിടെ എല്ലിൻ കഷണങ്ങളും ഇറച്ചിക്കഷണങ്ങളും അങ്ങിങ്ങ് ചിതറിക്കിടക്കുന്നതു കണ്ടു. അവൻ അതൊക്കെ തിന്നാൻ തുടങ്ങി. എന്തു രുചി. രുചിയിൽ അവൻ മാനത്തെ പക്ഷിമൃഗാദികളെ മറന്നു. അവരുടെ കുളിരും മറന്നു.

പക്ഷികൾ ഏറെനേരം കാത്തിരുന്നു. പക്ഷേ നായ മടങ്ങിവന്നില്ല. അവൻ മനുഷ്യരോടൊപ്പം കഴിയാൻ തീരുമാനിച്ചിരുന്നു.

തണുപ്പ് മാറിയിരുന്നില്ല. അതിനാൽ തീ കൊണ്ടുവരാനായി കോഴിയെ ഭൂമിയിലേക്ക് പറഞ്ഞയച്ചു. അവൾ ഭൂമിയിലേക്കു വന്നപ്പോൾ ആദ്യം കണ്ട് വീടിന്റെ മുറ്റത്തുചെന്നു. മുറ്റത്തു മുഴുവൻ പലതരത്തിലുള്ള ധാന്യങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കോഴി അവിടെ നിന്ന് ധാന്യങ്ങൾ കൊത്തിത്തിന്നാൻ തുടങ്ങി. അവൾക്ക് ധാന്യങ്ങൾ ഏറെ ഇഷ്ടമായി. തീയുടെ കാര്യം അവൾ മറന്നു. മാനത്തെ കൂട്ടുകാരെ അവൾ ഓർമിച്ചതേയില്ല. മനുഷ്യരോടൊപ്പം കഴിയുന്നതാണ് നല്ലതെന്ന് അവൾ തീരുമാനിച്ചു.

അതുകൊണ്ടാണ് പക്ഷിമൃഗാദികൾക്ക് നായയെയും കോഴിയെയും ഇഷ്ടമില്ലാത്തത്. അവർ തങ്ങളുടെ മിത്രങ്ങളെ ഭക്ഷണത്തിനുവേണ്ടി തണുപ്പിൽ ഉപേക്ഷിച്ചിട്ട് പോന്നവരാണ്.

അങ്ങനെയാണുപോലും നായയും കോഴിയും മനുഷ്യരോടൊപ്പം താമസം തുടങ്ങിയത്.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/52&oldid=238733" എന്ന താളിൽനിന്ന് ശേഖരിച്ചത്