ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


ടുത്തിയതിനുള്ള ശിക്ഷ അതാണ്. നിന്റെ ശരീരം കുറുക്കന്മാർക്കും കഴുകന്മാർക്കും തിന്നാനെറിഞ്ഞു കൊടുക്കും."

മഹ്ബൂൽ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “എനിക്കതറിയാം, മഹാരാജൻ. പക്ഷേ, മരിക്കുന്നതിന് മുമ്പ് എന്റെ അവസാനത്തെ ആഗ്രഹം പറയട്ടെ? ഒരേയൊരാഗ്രഹം."

“എന്താണ് നിന്റെ അവസാനത്തെ ആഗ്രഹം?” രാജാവ് ആരാഞ്ഞു.

“നല്ലൊരത്താഴമുണ്ണണമെന്നാണ് എന്റെ അവസാനത്തെ ആഗ്രഹം."

രാജാവിന് കാര്യം പിടികിട്ടി. അദ്ദേഹം പൊട്ടിച്ചിരിച്ചു. പരിചാരകരെ വിളിച്ച് ഏറ്റവും നല്ല വിഭവങ്ങൾ തന്റെ മുറിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

മഹ്ബൂലും രാജാവും മേശയ്ക്കരികിലിരുന്നു. പുലരും വരെ അവർ തിന്നുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീടൊരിക്കലും മഹ്ബുലിന് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അയാൾ എപ്പോഴും ആഹ്ലാദവാനായി കൊട്ടാരത്തിൽ കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/40&oldid=238696" എന്ന താളിൽനിന്ന് ശേഖരിച്ചത്