ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


രുന്നു. എങ്കിലും എയ്ബയെയും സെയ്ബയെയും അവർ നന്നായി വളർത്തി. മുതിർന്നപ്പോൾ അവരും അച്ഛനമ്മമാരെ ജോലികളിൽ സഹായിച്ചു. അഴകും ആരോഗ്യവുമൊത്ത രണ്ട് യുവാക്കളായി അവർ വളർന്നു.

ഒരു ദിവസം വനത്തിനുള്ളിൽ വച്ച് തികച്ചും അവശനിലയിലായി കിടന്ന ഒരാളെ അവർ കണ്ടുമുട്ടി. എയ്ബയും സെയ്ബയും അയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ അയാൾ പറഞ്ഞു, “നിങ്ങളെന്നെ സഹായിക്കേണ്ട. അധികം വൈകാതെ ഞാൻ മരിക്കും. ഞാൻ സെർക്കി എന്ന ഗ്രാമത്തിൽ നിന്നും വരികയാണ്. അവിടെ യുദ്ധം നടക്കുന്നു. ഞങ്ങൾ ഗ്രാമവാസികൾ ധീരമായി പൊരുതി നോക്കി. പക്ഷേ ശത്രു ഞങ്ങളേക്കാൾ കരുത്തരാണ്. ചുണക്കുട്ടന്മാരായ ചെറുപ്പക്കാരേ, നിങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/30&oldid=238679" എന്ന താളിൽനിന്ന് ശേഖരിച്ചത്