ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ
വന്ന് തെരയാൻ എന്റെ മക്കളെ പ്രേരിപ്പിച്ചത് അവന്റെ ഈ ചോദ്യമാണ്. മക്കളേ, നിങ്ങൾ അവനോട് കൃതജ്ഞത പറയുക. ഞാനിപ്പോൾ നിങ്ങളോടും എന്റെ കുടുംബത്തോടുമൊപ്പമിരിക്കാൻ കാരണക്കാരനായ പിലിക്ക് എന്റെ നന്ദി." ഇത്രയും പറഞ്ഞിട്ട് ആ കൊച്ചു ബാലനെ ഒഗാലുസ് കെട്ടിപ്പിടിച്ച് ചുംബിച്ചു. അതിഥികൾ പറഞ്ഞു: “ഒഗാലുസാ
നിങ്ങൾ ചെയ്തതാണ് ശരി." ഇപ്പോഴും ആഫ്രിക്കയിൽ ഒരു ചൊല്ലുണ്ട്. “ഒരാൾ ഓർമിക്കപ്പെടുന്നോളം കാലം അയാൾ ജീവിച്ചിരിക്കുന്നു."