ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


കൾ ആകാശത്തെത്തിച്ചില്ലെങ്കിൽ രാജാവ് കോപിക്കും." അബുനവാസ് പറഞ്ഞുകൊണ്ടിരുന്നു. മാനത്തു കയറാൻ കഴിയാതെ ഭടന്മാർ മടങ്ങി. അവർ രാജാവിനെ അറിയിച്ചു. “ഒരാൾക്കും മാനത്തേക്ക് കയറാൻ കഴിയില്ല പ്രഭോ."

ഇനി അൽപ്പനേരം ആലോചിച്ചശേഷം രാജാവ് പറഞ്ഞു. “ശരിയാണ്, ആർക്കുമത് സാധിക്കില്ല." അപ്പോൾ അബു നവാസ് രാജാവിനോട് ചോദിച്ചു. “അല്ലയോ രാജൻ, ഇതങ്ങേക്കറിയാമായിരുന്നെങ്കിൽ മാനത്തൊരു കൊട്ടാരമുണ്ടാക്കാൻ എന്നോടെന്തിനു പറഞ്ഞു?”

രാജാവിന് ഉത്തരം മുട്ടി. അബുനവാസ് ആ മരത്തിനടുത്തേക്ക് ചെന്ന് ചരട് മുറിച്ചു. പട്ടം ദൂരേക്ക് പറന്നുപോയി.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/24&oldid=238663" എന്ന താളിൽനിന്ന് ശേഖരിച്ചത്