ഉള്ളടക്കത്തിലേക്ക് പോവുക

താൾ:2009-african-nadodikadhakal-v-m-rajamohan.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

17
ആഫ്രിക്കൻ നാടോടിക്കഥകൾ
വി എം രാജമോഹൻ


അവർ ചെന്നുനോക്കിയപ്പോൾ അവിടെ കോഴിയില്ലായിരുന്നു. പകരം കുറെ എല്ലിൻ കഷണങ്ങളും തൂവലുകളും മാത്രം അവിടെ ചിതറിക്കിടക്കുന്നു. കുറുക്കൻ നിലവിളി തുടങ്ങി. “എന്റെ പൊന്നു കോഴീ, എന്റെ സുന്ദരിക്കോഴീ, എന്റെ പൊന്നു പുന്നാര സുന്ദരിക്കോഴീ, നീ പോയല്ലോ... എന്റെ കോഴിയെ നിങ്ങടെ ആട് രാത്രിയിൽ തിന്നുകളഞ്ഞല്ലോ. ഞാനിനിയെന്തു ചെയ്യും?

വീട്ടമ്മയ്ക്ക് വിഷമമായി. അവർ കോഴിക്കു പകരം ഒരാട്ടിൻകുട്ടിയെ കുറുക്കന് നൽകി. ആട്ടിൻകുട്ടിയേയും കൂട്ടി അവൻ മറ്റൊരു നാട്ടിലേക്ക് ഓട്ടം തുടങ്ങി. അന്നാട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ആദ്യം കണ്ട വീടിന്റെ വാതിൽക്കൽത്തന്നെ അവൻ മുട്ടിവിളിച്ചു. “ഇന്നു രാത്രി ഞാനീ വീട്ടിൽ കഴിഞ്ഞോട്ടെ, ഞാൻ യാത്ര ചെയ്തകുഴഞ്ഞു വരികയാണ്."

ഗൃഹനാഥൻ വാതിൽ തുറന്നു കുറുക്കനെ അകത്തേക്ക് കൊണ്ടു പോയി. “ഞാനെന്റെ ആട്ടിൻകുട്ടിയെ എവിടെ സൂക്ഷിക്കും?” കുറുക്കൻ ചോദിച്ചു. “എന്റെ കൊച്ചുമകൻ കിടക്കുന്ന കട്ടിലിന്റെ കാലിൽ കെട്ടിയിട്ടോളൂ," വീട്ടുകാരൻ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:2009-african-nadodikadhakal-v-m-rajamohan.pdf/19&oldid=238649" എന്ന താളിൽനിന്ന് ശേഖരിച്ചത്