15 ഞെക്കിയും ഞെരുക്കിയുമാ സാധുവിനെ സ്വാമിയാകും കക്കൻറെ കരങ്ങളിൽ കൊടുത്തു ചാരൻ. ചിരിച്ചു കൊണ്ടവൻ വാങ്ങിക്കൂട്ടിനകത്തിട്ടടച്ചു, തപോലെ ഭൂജിക്കുവാൻ കരുതി എന്ന വില്ലും കൊണ്ടു ദുഷ്ടൻ കൊന്നു വീതം കാട്ടിൽ നിന്നും നല്ല നല്ല പക്ഷികളെ ദിവസം തോറും. വേട്ടയാടീട്ടൊന്നും കിട്ടാതിരിക്കുന്ന നാളുകളിൽ കൂട്ടിൽ നിന്നും പിടിക്കുന്നു. തടവുകാരെ. കണ്ണുനീർ കുടിച്ചുകൊണ്ടാത്തുറുങ്കിനകം കിടക്കു പിരിക്കുമെന്നുള്ള ഭീതി ഹൃദയത്തിൽ മുത്തു നമ്മുടെ പ്രാവും കഴിഞ്ഞു വന്നു. ചോര ചിന്തിപ്പിടിക്കുന്ന കൂട്ടുകാർ തൻ നിലവിളി യോരോ നാളും കേട്ടു കരകലങ്ങിപ്പോയി. പ്രാപ്പിടിയൻ തുടങ്ങിയ ദുഷ്ടസംഘമിഷ്ടം പോലെ ശാപ്പാടും കഴിച്ചവിടെ വിഹരിക്കുന്നു. ചുരുക്കുന്നു കഥന യെങ്ങനെയോ മാടപ്രാവാ യിരുട്ടറക്കുള്ളിൽ നിന്നും രക്ഷപ്രാപിച്ചു. കൂട്ടിലെത്താൻ പറ കൊടുങ്കാറ്റു വന്നു പ പിന്നെ കാട്ടിൽ ചുറ്റിക്കറങ്ങിയെൻ വീട്ടിലും വന്നു.
താൾ:1952 പൊൻമാൻ.pdf/19
ദൃശ്യരൂപം