ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10 പൊന്മണിയീവിധം ന്യായം പറച്ചിലും തൻ മനോ വല്ലഭനില്ലൊരു ഭേദവും, കണ്ണുകൾ കോപം നിമിത്തം ചുവന്നയാൾ പിന്നെയും വാദം തുടരുന്നതിങ്ങനെ:- നീതിയും ന്യായവും ധാര കോരന്, യീലകമേലിൽ ഞാൻ കേൾക്കുകില്ലേതുമേ. ഭൂമിയിൽ മറെറാരു പോംവഴിയില്ലിനി. കത്തും വിശപ്പിനെ വനം ചെയ്യുവാൻ നിത്യവും വായ് പിളർന്നീടും കിടാങ്ങളെ നീതിഗാനങ്ങൾ നീ പാടിയുറക്കുമോ, നീയിനിച്ചൊല്ലേണ്ട യാതൊരു വേദവും; മന്നിലെ ജീവികൾക്കൊപ്പമായ് കിട്ടണം മൽസ്യവും ധാന്യവും മറ്റു വസ്തുക്കളും; പുല്ലുതിന്നും ചിലർ, വെണ്ണയും ചില ° രില്ലിതിൽ യാതൊരു നീതിയും ന്യായവും. നിന്നോടുകാലം തുറന്നുപറയാ