താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാജിതൻ

നെഎങ്കിലും സമാശ്വസിപ്പിക്കണം. യുദ്ധരാക്ഷസൻ ചവച്ചുതുപ്പിയ ആ മനുഷ്യകോലത്തെ നിന്റെ അച്ഛനാണെന്നു് നീ ഏറ്റുപറഞ്ഞാൽ നിൻചുറ്റുമുള്ളവർ നിന്നെ പരിഹസിച്ചേക്കും. യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞാൽ മനുഷ്യനു് ലഭിക്കുന്ന പ്രതിഫലം! എനിക്കു് ഇതിൽകൂടുതൽ ഒന്നുംതന്നെ പറയാനില്ല. ഇതിൽഞാൻ എന്തുകുറ്റം ചെയ്തു? ഞാൻഇതിൽ അപരാധിആണോ? അതു് വിധിച്ചുകൊള്ളു.-- ആനന്ദം ആ നീണ്ടഏറ്റുപറച്ചിൽ വായിച്ചുതീർത്തു. അവൾ കണ്ണുതുടച്ചു് തലഉയർത്തി രമയേനോക്കി നിശ്ചലമായി ഇരുന്നു.