താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ലാണെന്നും അതിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ അദ്ദേഹത്തിനേറ്റമുറിവു് ബുദ്ധിസ്ഥിരതയും ഓർമ്മശക്തിയും ഇല്ലാതാക്കി എന്നും പറഞ്ഞിരുന്നു. ആ കത്തു് എന്റെ ഭർത്താവ് എന്നിൽനിന്നു് മനപൂർവ്വം മറച്ചുവച്ചതായിരുന്നു. യുദ്ധമെല്ലാംകഴിഞ്ഞു് ലോകം നടുവു് നിവർത്തു് ഒന്നു നിശ്വസിച്ചു. എന്റെമനസ്സിൽ അദ്ദേഹത്തെപ്പറ്റിയുള്ള ചിന്തകൾ തിങ്ങിനിന്നു. ഞാൻഅദ്ദേഹത്തെ വീണ്ടുംകണ്ടുമുട്ടുമെന്നു് ഒരുതോന്നൽ എനിക്കു അനുദിനം അനുഭവപ്പെട്ടു. അലഞ്ഞുതിരിയുന്ന ആശ്രയമില്ലാത്ത ഒരു യാചകനായിട്ടാണു് അദ്ദേഹം പ്രത്യക്ഷപ്പെട്ടതു്. ഞാൻ അദ്ദേഹത്തെ പെരുവഴിയിൽ ഇരുന്നു് യാചിക്കുന്നതുകണ്ടു. നാട്ടുകാർ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. മരിച്ചുപോയി എന്നു് അവർവിശ്വസിച്ച ഒരാളിനെപ്പറ്റി അവർ അന്വേഷിച്ചുമില്ല. നമ്മുടെവീട്ടിലെ പടിവാതുക്കൽ അയാൾ എന്നുംവന്നു് ധർമ്മംആവശ്യപ്പെടും. ഞാനാണു് എന്നും അദ്ദേഹത്തിനു് അതു് കൊടുക്കാറുള്ളതു്. ഇതൊക്കെനിനക്കു് നല്ലതുപോലെ ഓർമ്മകാണമെല്ലോ് ഇന്നു് ഞാൻ മണിമേടയിലിരുന്നു് ആനന്ദിക്കുന്നതായി ലോകർക്കു് തോന്നാം. ആഡംബരത്തിന്റെ ആഗ്രശാലയിൽ അണിഞ്ഞൊരുങ്ങിജീവിക്കുന്നതായി അവർവിശ്വസിക്കുന്നു. കഷ്ടം! എന്റെ ഇന്നത്തെ യഥാർത്ഥ സ്ഥിതിയോ? അദ്ദേഹം ആയാചകൻ അവിടെ എല്ലാം അലഞ്ഞു തിരിയുകയായിരിക്കും. നീ അദ്ദേഹത്തെ കാണുമ്പോഴെല്ലാം ധർമ്മം കൊടുക്കണം. ആ പരാജിതജീവനെ അങ്ങി