താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ഞാൻ സാധാരണ ധർമ്മം കൊടുക്കാറുള്ള ഒരു യാചകനെ നീ ഓർമ്മിക്കുന്നില്ലെ? അന്നു് ആറാട്ടുഘോഷയാത്ര കണ്ടിട്ടു് നാം മടങ്ങുമ്പോൾ കണ്ട ആ യാചകനെ! വീട്ടിലെത്തി നീ അയാളെപ്പറ്റി പലതും ചോദിച്ചതു് നീ വിസ്മരിച്ചിരിക്കുകയില്ലല്ലൊ! ആ ആളിനെപ്പറ്റിയുള്ള പരമാർത്ഥം നീ അറിയണം. അതിനു് നീ കടപ്പെട്ടവളാണു്. ഞാൻ അതു നിന്നെ അറിയിക്കുന്നതിനു കടപ്പെട്ടവൾതന്നെ. എന്റെ പതിനെട്ടാമത്തെ വയസ്സിലാണു് ഞാൻ അദ്ദേഹത്തെ വിവാഹംചെയ്തതു്. രണ്ടുകൊല്ലത്തോളം ഞങ്ങൾ മധുവിധുവിന്റെ മാദകശക്തിയിൽ ലയിച്ചു് ജീവിച്ചു. ഞാൻ അന്നു് നിർദ്ധനയാണു്. അദ്ദേഹം പണത്തിന്റെ കുറവുകൊണ്ടു് ഒരു തൊഴിലിൽ എന്തെങ്കിലും പ്രവേശിക്കുവാൻ ആഗ്രഹിച്ചു. അതിനുവേണ്ടി അദ്ദേഹം അലഞ്ഞുതിരിഞ്ഞു. ഒടുവിൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. അദ്ദേഹം എന്റെ ആശകളുടെ നികേതനമായിരുന്നു; എന്റെ ദേവൻ. ആത്മാർത്ഥമായ ദാമ്പത്യബന്ധത്തിൽ കുരുത്ത പൂവല്ലിയാണു് നീ. നിനക്കും കഷ്ടിച്ചു് രണ്ടുവയസ്സു് പ്രായമായപ്പോൾ യുദ്ധസേവനത്തിനായി അദ്ദേഹം വിദേശങ്ങളിലേക്കു പോയി. ഞാൻ ഏകാകിനിയായി. മാസത്തിൽ ഒന്നും രണ്ടും എഴുത്തുകൾ വീതം എനിക്കു് അദ്ദേഹം അയച്ചുകൊണ്ടിരുന്നു. രമേ! ആ കത്തുകൾ നീ ഇവിടെ എത്തുമ്പോൾ വായിച്ചുനോക്കണം; ആത്മാർത്ഥതയുടെ അടിത്തട്ടു കാണാൻ. മൂന്നാമത്തെ വർഷത്തിന്റെ അവസാനത്തിലാണു് ഞാൻ ആ വാർത്ത അറിഞ്ഞതു് അദ്ദേഹം മുറിവേറ്റ് മരിച്ചെന്നു്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി അദ്ദേ