താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ആനന്ദം അത്യാശ്ചര്യ്യംമൂലം അനങ്ങാതെ ഇരുന്നു പോയി. അന്നു് ഒരു സായാഹ്നത്തിലാണു ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടതു്. ഞാൻ സ്കൂൾഫൈനൽ ക്ലാസ്സിൽ പഠിക്കുകയായിരുന്നു. സ്കൂൾവിട്ടു് മദിച്ചുചാടി ഞാൻ, മടങ്ങിയെത്തുകയായിരുന്നു. ഞങ്ങളുടെ വീടിന്റെ പടിവാതലിൽഒതുങ്ങി ഒരുയാചകൻ നിന്നിരുന്നു. ഞാൻ ഒന്നുംകൂട്ടാക്കാതെ വീട്ടിനുള്ളിലേക്കു കയറി. എന്നെഅന്നു ആ യാചകൻനോക്കിയ തുറിച്ചുനോട്ടം ഇന്നും ഞാൻ വിസ്മരിച്ചിട്ടില്ല. അതു ഓർമ്മിച്ചു ഞാൻ പലപ്പോഴും ഞെട്ടിയിട്ടുണ്ടു്. അതു് യാഥാർത്ഥ്യത്തിന്റെ തുറിച്ചുനോട്ടമായിരുന്നു. ഞാൻ അകത്തുപോയി കാപ്പികുടിച്ചിട്ടു് മുറ്റത്തു വന്നു. അമ്മാ! ധർമ്മംവല്ലതും തരണേ...!-- അയാൾ പടിക്കൽനിന്നു് വിളിച്ചുപറഞ്ഞു. അമ്മ ധർമ്മവും എടുത്തുകൊണ്ടു് പടിക്കലേയ്ക്കുപോയി. ഞാനും അമ്മയുടെകൂടെ പോയി. ആ യാചകൻ എന്നെ തുറിച്ചുനോക്കിയതു പോലെ അമ്മയേയും തുറിച്ചുനോക്കി. അമ്മയും ഭയന്നിട്ടെന്നപോലെ അന്ധാളിച്ചു് നിന്നു. ധർമ്മം കൊടുത്തിട്ടു് ഞാൻ അമ്മയുമൊത്തു് വീട്ടിനുള്ളിലേക്കു പോന്നു. അയാൾ അവിടെ നിന്നുംപോയി. അമ്മയുടെ കണ്ണുനിറയുന്നതും കണ്ണുനീരൊഴുകുന്നതും മറ്റും ഞാൻ ഇന്നും ഓർമ്മിക്കുന്നുണ്ടു്. ആ യാചകൻ എന്നും ഞങ്ങളുടെ പടിവാതലിൽ വരും അമ്മ എന്നും ധർമ്മംകൊടുക്കും. കണ്ണുനീരൊലിപ്പിച്ചു് അമ്മ മടങ്ങിവരും. ഞാൻ ഇതു് ഒന്നുരണ്ടുമാസം സൂക്ഷിച്ചു. ഒന്നുരണ്ടുതവണ അതെന്തിനാണെന്നു ചോദി