ആത്മമിത്രം
ബലഹീനങ്ങളായ നീണ്ട കൈകൾ ചൂണ്ടി എന്തൊക്കയോ പറയുന്നുണ്ടു്. ഈ മനുഷ്യക്കോലം നോക്കി രമ തെല്ലൊന്നു് നിന്നുപോയി. അവളുടെ കണ്ണുനിറഞ്ഞു. അയാൾക്കു് അവൾ ധർമ്മം കൊടുത്തിട്ടു് ഹോസ്റ്റലിലേക്കു് സാവധാനം നടന്നു. കുഴിഞ്ഞ കണ്ണുകൾ തുറിച്ചു് രമ നടന്നുമറയുന്നതു് നോക്കിനിന്നശേഷം ആ വൃദ്ധയാചകൻ നീരുപിടിച്ച കാലുകൾ വലിച്ചുവലിച്ചു് നടന്നുപോയി. ഹോസ്റ്റൽഗേറ്റിൽ ആ യാചകൻ വരാതായിട്ടു് മൂന്നു് ആഴ്ചകഴിഞ്ഞു. രമയെ സഹജീവികൾ കളിയാക്കുന്നതും ഒന്നു കുറഞ്ഞു. കിടുകിടാ എന്നു് ശബ്ദംപുറപ്പെടുവിച്ചു് കുടുങ്ങിയും കുലുങ്ങിയും ഒരുകാളവണ്ടി സാവധാനത്തിൽ പോകുന്നു. നിരാശിതനായ കാമുകന്റെ ഭാരമേറിയ നടപ്പുപോലെയാണു് അതിന്റെ പോക്കു്. അതിനുചുറ്റും ദയനീയമായ ഭീകരത്വംനിറഞ്ഞ ഒരു അന്തരീക്ഷം ഉണ്ടു്. രമേ! അതുനോക്കു്-- ആനന്ദം ആവണ്ടിയിൽ നോക്കിക്കൊണ്ടു് പറഞ്ഞു. ഉല്ലാസമായി സായാഹ്നസവാരി കഴിഞ്ഞു് അവർ-- രമയും ആനന്ദവും-- മടങ്ങുകയാണു്. അവരുടെ മുമ്പിൽകൂടി ആ വണ്ടി സാവധാനത്തിൽ നീങ്ങുന്നു. ആരുടെയോ ജഡംകൊണ്ടുപോകുന്ന ഒരുവണ്ടിയാണു്. അകത്തുനിന്നും ആ ജഡത്തിന്റെ കാലുകൾ-- മഞ്ഞളിച്ചു്, അസ്ഥി ഉന്തിനില്ക്കുന്ന രണ്ടു കാലുകൾ-- വെളിയിലേക്കു് കിടന്നിരുന്നു. രമ അതുകണ്ടു. ആ വണ്ടിയ്ക്കു് മുമ്പിൽകയറി വേഗംനടന്നുകളയാമെന്നു് വിചാരിച്ചു്. അവർ വേഗംനടന്നു. ആനന്ദം അറിയാതെ ആ വണ്ടിയുടെ