താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരമണിക്കൂർ

വിചാരമുണ്ടായി. അവരുടെ സംഭാഷണം സാഹിത്യം കല മുതലായ വിഷയങ്ങളിലെല്ലാം കയറിയിറങ്ങി. കൃഷ്ണൻനായർ പലപ്പോഴും ശ്വാസംമുട്ടുവാൻ തുടങ്ങിയെങ്കിലും അതു് അയാൾ പ്രകടമക്കാതെ മറച്ചു. രാമകൃഷ്ണൻ ഗ്രന്ഥകർത്താവിന്റെ മറ്റു ഗ്രന്ഥങ്ങളെപ്പറ്റി തോന്നിയ ചില സംശയങ്ങൾ ചോദിച്ചു. ആ പുസ്തകങ്ങൾ തന്നെ കൃഷ്ണൻനായർ കണ്ടിട്ടില്ല. എങ്കിലും മുക്കിമൂളി അതിനെല്ലാം മറുപടിപറഞ്ഞു. രാമകൃഷ്ണനു് ഒരു കഥാപാത്രസൃഷ്ടിയിൽ തോന്നിയ ചില സംശയങ്ങൾ ചോദിച്ചു. അതിനു് കൃഷ്ണൻനായർ ഇങ്ങനെ മറുപടി പറഞ്ഞു. അന്നു് അതെഴുതിയപ്പോൾ അങ്ങിനെയെല്ലാം എഴുതി. ഇപ്പോൾ അതൊന്നും നല്ല ഓർമ്മയില്ല. അടുത്തതായി രാമകൃഷ്ണൻ ചോദിച്ചതു് ഇപ്പോൾ അദ്ദേഹം വല്ല പുസ്തകവും എഴുതുന്നുണ്ടോ എന്നാണു്. ബദ്ധപ്പാടുകൾ കൂടുതലുള്ളതുകൊണ്ടു് ഒന്നും എഴുതാറില്ലെന്നും പത്രക്കാർ ശല്യംചെയ്യുമ്പോൾ വല്ല ചെറുകഥയും എ ഴുതും എന്നും, പ്രസിദ്ധീകരണക്കാർ പുറമേകാണുന്ന മട്ടൊന്നുമല്ലെന്നും അവർ സാഹിത്യകാരന്റെ ജീവരക്തം ഊറ്റി വീർക്കുന്നവരാണെന്നും മറ്റും അയാൾ തട്ടിവിട്ടു. അപരൻ ഇതെല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. അയാളുടെ പ്രിയപ്പെട്ട ഗ്രന്ഥകാരന്റെ അനുഭവങ്ങൾ!

അല്പസമയം കഴിഞ്ഞു് രാമകൃഷ്ണൻ പോക്കറ്റിൽ നിന്നു് ഒരു ചെറിയ ബുക്കും ഫൗണ്ടൻപേനായും എടുത്തു് കൃഷ്ണൻനായരുടെ കയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു. അങ്ങയുടെ ആട്ടോഗ്രാഫ് (കൈഒപ്പ്)... കൃഷ്ണൻനായർ പേനയും ബുക്കും വാങ്ങി ഒപ്പിട്ടുകൊടുത്തു. ജീവിതത്തിൽ ആദ്യമായി അയാൾ ആട്ടോഗ്രാഫ് കൊടുത്തതു് ഇപ്പോഴാണു്. ഒരു കള്ളം പറഞ്ഞാലെ