താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ഈ പുസ്തകങ്ങൾക്കു് അവിടെ നല്ല പ്രചാരമാണു്; അല്ലേ? അതേയതേ! പ്രത്യേകിച്ചു് ഈ ഗ്രന്ഥകാരന്റെ! ഓഹോ! ഈ ഗ്രന്ഥകാരനെ എനിക്കു പരിചയമില്ല. ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ടുതാനും കൃഷ്ണൻനായർ വീണ്ടും അർത്ഥവത്തായി ഒന്നു ചിരിക്കുകമാത്രം ചെയ്തു. അല്പസമയംകഴിഞ്ഞു് അയാൾ പറഞ്ഞു. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ടു് നിങ്ങളുടെ ആ നാടെല്ലാം ഒന്നു സന്ദർശിക്കണമെന്നു്. അപരൻ അത്ഭുതത്തോടെ എഴുനേറ്റ് കൃഷ്ണൻനായരെ ഒന്നു നോക്കി വിനയസമേതം ചോദിച്ചു. അപ്പോൾ അങ്ങു്...? അതേ! ഞാൻ തന്നെ ഈ ഗ്രന്ഥകാരൻ-- കൃഷ്ണൻനായർ പുഞ്ചിരിച്ചു. ഹാ! ഞാൻ ഭാഗ്യവാനായി-- രാമകൃഷ്ണൻ വീണ്ടും ബഞ്ചിലിരുന്നു. കൃഷ്ണൻനായർ വിശാലമായ ആകാശത്തിലേക്കു നോക്കിയിരുന്നു് അലക്ഷ്യമായി ചിരിച്ചു. അപ്രതീക്ഷിതമായ കൂട്ടിമുട്ടൽ മറ്റേതിനെക്കാളും ആനന്ദകരവും ആഹ്ളാദകരവും ആണെന്നു് ഈ പുസ്തകത്തിലെ ഒരു കഥാപാത്രത്തെക്കൊണ്ടു് അങ്ങ് പറയിച്ചിരിക്കുന്നതു് എത്ര പരമാർത്ഥമാണെന്നു് എനിക്കു് ഇപ്പോൾ അനുഭവമായി. കൃഷ്ണൻനായർ വീണ്ടും ചിരിച്ചു. പക്ഷേ അയാളുടെ മനസ്സിൽ ഏതു കഥാപാത്രമോ എന്തോ! ഇയ്യാൾ എന്റെ കള്ളം പുറത്താക്കുമോ!-- എന്നു് പെട്ടെന്നു്