താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരമണിക്കൂർ

പുസ്തകത്തിന്റെ പേരു് ഒന്നു് മനസ്സിലാക്കാൻ. ഗ്രന്ഥകർത്താവു് ആരെന്നു് ഒന്നറിയാൻ! വായിച്ചുകൊണ്ടിരുന്ന മാന്യൻ കൃഷ്ണൻനായരുടെ ബദ്ധപ്പാടു മനസ്സിലാക്കി പുസ്തകത്തിൽ നിന്നു് തല ഉയർത്തി അയാളെ നോക്കി ഒന്നു ചിരിച്ചു. നല്ല പുസ്തകമാണു് അല്ലേ?-- കൃഷ്ണൻനായർ സംഭാഷണം തുടങ്ങി. അതേയതേ! വളരെ നല്ല പുസ്തകം! വായിച്ചു തീർക്കാതെ താഴെവയ്ക്കാൻ തോന്നുന്നില്ല-- ആ മാന്യൻ ഉത്തരം പറഞ്ഞു. കൃഷ്ണൻനായർക്കു് ആ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവിനോടു തോന്നിയ അസൂയ മുഖത്തു് വ്യക്തമാകാതെപോയതു്, അയാൾ അഭിനയിച്ച ഒരു പുഞ്ചിരിമൂലമായിരുന്നു. ഗ്രന്ഥകാരൻ...??-- കൃഷ്ണൻനായർ ചോദിച്ചു. ഒരു പുതിയ ആളാണെന്നു തോന്നുന്നു.-- അയാൾ പുസ്തകത്തിന്റെ കവർപേജ് തിരിച്ചു് കൃഷ്ണൻനായരെ കാണിച്ചു. ആർത്തിയോടെ അയാൾ പേരു മനസ്സിലാക്കി. ഇദ്ദേഹം ഇന്നാട്ടുകാരനാണെന്നു തോന്നുന്നു. പരിചയമുണ്ടോ?-- കൃഷ്ണൻനായരോടു് മറ്റയാൾ ചോദിച്ചു. കൃഷ്ണൻനായർ ഒന്നു ചിരിച്ചു. മറുപടി ഒന്നുംപറഞ്ഞില്ല. അപരനു് അറിയാനുള്ള ആഗ്രഹം വർദ്ധിക്കത്തക്കവിധത്തിലായിരുന്നു കൃഷ്ണൻനായരുടെ ചിരി കൃഷ്ണൻനായർ ഏതാണ്ടു് ഒരു നീരസത്തോടെ ചോദിച്ചു. എനിക്കു നിങ്ങളെ മനസ്സിലായില്ല. ഈ ദിക്കുകാരനല്ലേ? അല്ല! ഇവിടെയെല്ലാം ഒന്നുകാണാൻ പുറപ്പെട്ടതാണു്. സ്വദേശം കുറച്ചുവടക്കു്--അതായതു് മലബാറിൽ! എന്റെ പേരു് രാമകൃഷ്ണൻ എന്നു്