Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ കിളി

അതുകണ്ടു് മൈനാ ഭയന്നു് കിടുകിടെ വിറയ്ക്കും. അങ്ങിനെ ഭയന്നും ശ്വാസംമുട്ടിയും അതു് കൂട്ടിൽ കിടന്നു. ഏകദേശം ഒരാഴ്ചകഴിഞ്ഞപ്പോൾ മൈനായുടെ തൂവൽ കൊഴിഞ്ഞുതുടങ്ങി. അതിന്റെ ഭിഗരോദനങ്ങളുടെ ശക്തികുറഞ്ഞു അതു് ഇയ്യിടെ ശബ്ദിക്കാറില്ല. തമ്പുരാനും ഭാര്യ്യയും ആരും തന്നെ അതു് ഗണ്യമാക്കിയില്ല. സാരമില്ല! ഇതൊക്കെ മാറും-- ഭാര്യ്യ പറഞ്ഞു. ഇവിടെ അതിനെത്ര സുഖമാണു്. പാലും പഴവും പുലക്കുടിലിൽ വച്ചു അതു് കണ്ടുകാണുകില്ല-- അദ്ദേഹം പറഞ്ഞു. വീട്ടിൽ എല്ലാവരും ഉറക്കമായി. കണ്ടൻപൂച്ച തട്ടിൻപുറത്തുനിന്നു് മൈനായെ ഇട്ടിരുന്ന കൂടിന്റെ പുറത്തുചാടി. ഉറങ്ങിയിരുന്ന മൈനാ ഭയത്തോടെ ഞെട്ടി ഉണർന്നു. അതു് ഹൃദയംപൊട്ടി നിലവിളിച്ചു. മുറിക്കുള്ളിൽ തടിച്ചമെത്തയിൽ കൂർക്കം വലിച്ചുറങ്ങിക്കൊണ്ടിരുന്ന തമ്പുരാൻ ഉണർന്നു. ഛെ! എന്തൊരു ശല്യം! ഉറങ്ങുവാൻകൂടി സമ്മതിക്കുകയില്ല ഈ നശിപ്പു്! അദ്ദേഹം തിരിഞ്ഞുകിടന്നു വീണ്ടും ഉറങ്ങി. കണ്ടൻപൂച്ച ആവുംവിധം ശ്രമിച്ചശേഷം പരാജിതനായി പിൻമാറി. അടുത്തദിവസം ഉറക്കംതൂങ്ങിത്തൂങ്ങി മൈനാ കൂട്ടിലെ കമ്പിയിൽ ഇരുന്നിരുന്നു. പാലും പഴവും വയ്ക്കുവാൻ ചെന്ന വേലക്കാരൻ അതിന്റെ ദയനീയസ്ഥിതികണ്ടു് സങ്കടംതോന്നി. കഷ്ടം! മാതേവന്റെ മൈനാതന്നെയല്ലേയിതു്? അന്നു് ഉച്ചയായപ്പോഴേക്കു് മൈനാ കൂട്ടിന്റെ ത ട്ടിൽവിണു. അത് അവിടെകിടന്നു് പടപടായടിച്ചു. തമ്പു