താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടു വാക്കു്

എന്റെ ഭാവനയിൽ കുരുത്ത ഒൻപതു് ചെറുകഥകളുടെ സമാഹാരമാണ് ഈ ചെറുപുസ്തകം. പ്രസിദ്ധിക്കുള്ള പ്രതിപത്തിയോ ഒരു ഗ്രന്ഥകാരൻ ആകുവാനുള്ള അത്യാഗ്രഹമോ അല്ല, സാഹിത്യത്തോടു് എനിക്കു തോന്നിയിട്ടുള്ള ആത്മാൎത്ഥതയാണു് എന്നെ ഈ ശ്രമത്തിനു പ്രേരിപ്പിച്ചിട്ടുള്ളതു്. എന്റെ പ്രയത്നഫലം നിശ്ചയിക്കേണ്ടതു് സഹൃദയരായ നിഷ്പക്ഷനിരൂപകന്മാരാണു്.

സാഹിത്യപ്രവൎത്തനത്തിൽ എനിക്കും ആത്മാൎത്ഥമായ പ്രോത്സാഹനം നൽകിയിട്ടുള്ള എല്ലാ സുഹൃത്തുക്കളോടും എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളന്നു. അവരുടെ സഹായസഹകരണങ്ങൾ മേലിലും ഞാൻ പ്രതീക്ഷിക്കുന്നു. കൂപ്പുകൈ.

കോന്നി
21-3-1121.
ആർ, എൻ. എൻ.