താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

വിലാസിനി കിടക്കയിലിരിക്കുകയാണു് രവി വാതുക്കൽ അതുനോക്കിക്കൊണ്ടു കുറേനേരം നിന്നു. കുട്ടി വീണ്ടുമുണർന്നു അവളുടെ മുഖത്തു് ആശ്വാസമുണ്ടു്; മങ്ങിയപ്രസന്നതയുണ്ടു്. അടുത്തു് മേശയിലിരിക്കുന്ന നിലവിളക്കവൾകണ്ടു. അതിലെ തിരിനിന്നെരിയുന്നു. അമ്മേ! മാതാവു് തലചായിച്ചു് ശ്രദ്ധിച്ചു. എന്തു തങ്കം? എന്ത്വാ? വിലാസിനി ചോദിച്ചു. ആ അസ്ഥികല്ലിൽ തിരികത്തിച്ചോ? കുട്ടി ക്ഷീണിച്ചസ്വരത്തിൽ ചോദിച്ചു. വച്ചു തങ്കം! നീയുറങ്ങു്-- മാതാവു് അവളെ സമാധാനിപ്പിച്ചു. രവി ആശ്വാസത്തോടെ കിടക്കയെ സമീപിച്ചു് ലീലയുടെ ശരീരം സ്പർശിച്ചു. അവൾ ചുവന്നകണ്ണുകളിൽകൂടി അയാളെ നോക്കി. രവിച്ചേട്ട,-- അവൾ കയ്യുയർത്തി കുനിഞ്ഞുനിൽക്കുന്ന അയാളുടെ കണ്ഠത്തിൽ പിടിച്ചു. വിലാസിനി അവിടെ നിന്നുമെഴുന്നേറ്റു് കുട്ടിക്കു ബാർലിവെള്ളം തയ്യാറാക്കുവാൻ അടുക്കളയിലേക്കു നടന്നു. അന്നു് രവിപോയില്ല. കാപ്പികുടിച്ചിട്ടു് വരാന്തയിൽ പായും നിവർത്തുകിടന്നു. വിലാസിനി കുട്ടിയുമൊന്നിച്ചു് മുറിക്കുള്ളിലും. ആഴ്ചകൾ രണ്ടുമൂന്നുകഴിഞ്ഞു. ലീല വീണ്ടും മിടുക്കിയായി ചാടിക്കളിച്ചുതുടങ്ങി. രവിയുടെപരിചയം പരിചയത്തിൽക്കവിഞ്ഞു വളർന്നിരുന്നു. ലീലയ്ക്കു മനസ്സിലാകാത്ത പലതും വിലാസിനിയും രവിയും സംസാരിച്ചു വന്നു. അതു പലദിവസങ്ങളിലും നടക്കാറുണ്ടു്. അന്നൊരു ഞായറാഴ്ചയാണു്. സന്ധ്യയായപ്പോഴാണു് രവി അവിടെയെത്തിയതു്. ലീലയ്ക്കു അയാളെ വലിയസ്നേഹമാണു്; ബഹുമാനമാണു്. അയാളെപ്പറ്റി എ