താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിവർത്തനം

എന്നും സായംസന്ധ്യയ്ക്കു് അസ്ഥിക്കല്ലിൽ തിരി കൊളുത്തുന്നത് അവളുടെ പെൺകിടാവാണു്. അതു കൊളുത്തുവാൻ ആ കുട്ടിക്ക് അത്യന്തം ഉത്സാഹമാണ്. അന്തിക്കു സ്നാനംകഴിഞ്ഞു് ശുഭ്രമായ തോർത്തുമുടുത്തു കിഴക്കേമുറ്റത്തെ പ്ലാവിൻചുവട്ടിലേക്കു് മന്ദഗമനംചെയ്യുന്ന പൈതലിനെ നോക്കി വിലാസിനി മുറ്റത്തു നിറകണ്ണോടെ നില്ക്കാറുണ്ടു്. ആ കണ്ണുകളിൽനിന്നടർന്നു വീഴുന്ന ബാഷ്പബിന്ദുക്കൾ മുറ്റത്തെ തരിമണലിൽ ആരുമറിയാതെ ലയിക്കാറുണ്ടു്. തിരികൊളുത്തുവാൻ പൈതലും കണ്ണുനീരുപൊഴിക്കുവാൻ മാതാവും അദ്ദേഹത്തിന്റെ മരശേഷം മറന്നിട്ടില്ല. തിരികൊളുത്തി തിരിച്ചുവന്നു് ആ കുട്ടി പലപ്പോഴും മാതാവിനോടു ചോദിക്കും; എന്തിനാമ്മേ ആ കല്ലിലെന്നുമീ തിരി കൊളുത്തുണെ!-- എന്നു്. ആ മാതൃഹൃദയം വല്ലാതെ തുടിക്കും. കുട്ടി ചോദ്യം വിടുകയില്ല. എന്നും കൊളുത്തണം കുഞ്ഞെ! അവിടെ ഉമ്പോറ്റിവരും-- വിലാസിനി കുട്ടിയെ സമാധാനിപ്പിക്കും. അഞ്ചുവയസ്സുതികയാത്ത പെൺകുഞ്ഞു് അവളെന്തറിഞ്ഞു. ഉമ്പോറ്റിയുടെ കാര്യ്യമറിഞ്ഞതിനു ശേഷം അവൾക്കല്പം ഭയമായി. എങ്കിലും ആ കൃത്യം അവൾ മുടക്കിയില്ല. വിലാസിനിയുടെ ഭർത്താവു മരിച്ചിട്ടു് മുറ്റത്തെമാവ് മൂന്നുവട്ടം മാമ്പഴം പൊഴിച്ചു. അവൾ വീടുവിട്ട് പുറത്തിറങ്ങാറില്ല മുമ്പു് മുടങ്ങാതെപോകാറുള്ള ക്ഷേത്രത്തിലെ പോക്കുപോലും അവൾ നിറുത്തി. ആഡംബരം