Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ഈ കളിപ്പാട്ടങ്ങൾ അവിടെ വച്ചിട്ടു് അവന്റെ പിഞ്ചുകൈകൾ പതുക്കെ എടുത്തു് അതിൽ വെച്ചേക്കുക. ഉണർന്നു് ആ കുസൃതിക്കുട്ടൻ ഇതു കാണുമ്പോൾ തുള്ളിച്ചാടിച്ചിരിക്കും കമലം പറഞ്ഞു നിറുത്തി. ഗ്രാമീണസ്ത്രീയുടെ കണ്ണുകളിൽ നിന്നു് അശ്രുബിന്ദുക്കൾ വീണുകൊണ്ടിരുന്നു. കണ്ണിൽ മൂടൽമഞ്ഞു വ്യാപിച്ചതുപോലെതോന്നിയതു് തുടച്ചുകൊണ്ടു് നിന്നിരുന്ന പോലീസുകാരനോടു തിരിഞ്ഞു് മുഖമുയർത്തി കമലം പറഞ്ഞു: ഇതാ! ഇപ്പോൾ ഞാൻ തയ്യാറായി. നമുക്കു പോകാം!