താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അകത്തേ ഗാനാലാപം നിലച്ചു. ആരോ നടക്കുന്ന ഒരു തോന്നൽ. സാക്ഷ, നീങ്ങി, വാതൽ തുറന്നു. ഒരു കൃഷീവലസ്ത്രീ അവളുടെമുമ്പിൽ കതകിൽ പിടിച്ചുകൊണ്ടു് പ്രത്യക്ഷയായി. അപരിചിതരായ ആരോ ആണു് മുമ്പിൽ നില്ക്കുന്നതെന്നു മനസ്സിലായതോടെ ആ ഗ്രാമീണ ദീപമെടുത്തുയർത്തി ആഗതയെ സൂക്ഷിച്ചുനോക്കി. നിങ്ങൾക്കെന്തുവേണം? പട്ടണത്തിൽ നിന്നുള്ള ഒരു വഴിക്കാരിയാണു്. മുമ്പോട്ടുപോകുവാൻ തീരെ ശക്തിയില്ല. ഇവിടെ...... ഞാൻ പണം തരാം......! വരണം-- ഗ്രാമീണവിളക്കുംകൊണ്ടു് വീട്ടിലേക്കു നടന്നു. വിളക്കുതാഴത്തു വച്ചിട്ടു് അവർ ആഗതയെ സൂക്ഷിച്ചു പ്രഭാശുന്യമായവിളക്കിന്റെ തണുത്തവെളിച്ചത്തിൽ ആളുമനസ്സിലാക്കിയ ഗ്രാമീണ ആശ്ചര്യ്യകരമായി പറഞ്ഞു. അല്ല! നിങ്ങൾ...... ? അവൾ അർത്ഥോക്തിയിൽവിരമിച്ചെങ്കിലും മുഖലക്ഷണം അതുപൂരിപ്പിച്ചു. അതേ! അതു ശരിയാണു്. സ്വതന്ത്രയായ ഒരു ജയിൽപുള്ളിയാണു്. കമലം എന്നാണെന്റെപേരു്. ...ആ സത്രത്തിൽ?..... അവരെന്നെ പ്രവേശിപ്പിച്ചില്ല-- കമലം തലകുനിച്ചു് മറുപടിപറഞ്ഞു. ഞാൻ... നോക്കു... ജയിലിൽ നി...ന്നു്...-- കമലം അതു പൂർത്തിയാക്കിയില്ലെങ്കിലും ഗ്രാമീണസ്ത്രീക്കു കാര്യ്യം മനസ്സിലായി. സാരമില്ല-- അവർവെളിയിലേക്കു നോക്കിക്കൊണ്ടുപറഞ്ഞു. കുറ്റിരുട്ടത്തു നിങ്ങളെവിടെപ്പോകാനാ? ഇവിടെ ഉള്ളതിൽപങ്ക്...! ഓ! അതുമതി...! കമലം ഇടക്കുകയറിപ്പറഞ്ഞു. ഗ്രാമീണ അവിടെനിന്നും മുറിക്കുള്ളിലേക്കുപോയി. ഒരു