ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആത്മമിത്രം
കണ്ണുനീരും നെടുവീർപ്പമാണു്. ഏതൊരുദേവനെ സാക്ഷിനിറുത്തി ഞാൻ അവിവാഹിതയായിക്കഴിയുമെന്നു പ്രതിജ്ഞചെയ്തോ ആ ദേവന്റെ സന്നിധിയിലാണെന്റെ ഹൃദയവ്യഥ സമർപ്പിച്ചിരിക്കുന്നതു്. അവിടെയാണു ഞാനീകണ്ണുനീർ വർഷിക്കുന്നതു്. ഇതാണു്.... ഇതാണു് ആ കാരണം-- അവർ പറഞ്ഞുനിറുത്തി. അങ്ങിനെ ഞാനാരഹസ്യം അറിഞ്ഞു. ഞാൻ ചാരുകസേരയിലേക്കു ചാഞ്ഞിരുന്നു. രോഹിണി അവളുടെ മുറിയിലേക്കു നടന്നു. കസേരയിൽ കിടന്നു് ഞാൻ തെല്ലൊന്നുറങ്ങി. റോഡിൽ ചില സംസാരങ്ങൾ കേട്ടാണുണർന്നതു്. അതു കോമളത്തിന്റെയും മറ്റും ശബ്ദമായിരുന്നു. ഞാൻ ഗേറ്റിലേക്കു നടന്നു. ഗേറ്റുതുറന്നു. കോമളം എന്റെ കയ്യിൽതൂങ്ങിക്കൊണ്ടു ചിരിച്ചുകൊണ്ടു പറയുകയാണു്. കൊള്ളാം! നല്ലയാളാ! തലവേദനയാണെന്നും പറഞ്ഞു് ഇങ്ങുപോന്നതു് അക്കനോടിരുന്നു സംസാരിക്കാനല്ല്യോ?-- ഞാൻ ആ കുസൃതിക്കുടുക്കയുടെ വാപൊത്തി.