കരയുന്നകന്യക ഗമങ്ങളുടെ നാന്ദിയായിരുന്നു. ഞങ്ങൾ പലതും സംസാരിക്കാറുണ്ടു്. ആ അവസരങ്ങളിൽ വെറും പരിചയത്തിൽ നിന്നുയർന്ന ഒരു കൂട്ടുകെട്ടിലായി ഞങ്ങൾ. അകൃത്രിമപ്രേമ രസംതുളുമ്പുന്ന ഒരു ഹൃദയം ആ യുവാവു് എനിക്കു കാഴ്ച വച്ചു്. വിവാഹബന്ധത്തിലേർപ്പെട്ടു ജീവിക്കുവാൻ, ആനന്ദിച്ചുകഴിയുവാൻ അയാൾ എന്നെ പ്രേരിപ്പിച്ചു. സ്ത്രീസമുദായത്തെ അസ്വതന്ത്രകളായി വലിച്ചു കെട്ടുന്നതിനുള്ള ഒരുപായമായിട്ടാണു് ഞാൻ വിവാഹബന്ധത്തെ അന്നു കണക്കാക്കുക. ഞാൻ ഒരിക്കലും ഒരാളുടെ ഭാര്യയാകുന്നതല്ലെന്നു് ശ്രീകൃഷ്ണസ്വാമിയെ സാക്ഷിയാക്കി അദ്ദേഹത്തോടു തീർത്തുപറഞ്ഞു. ഞങ്ങൾ വേർപിരിഞ്ഞു. ഭാവിയുള്ള അദ്ദേഹത്തിന്റെ ജീവിതം ഞാനുലച്ചു തളർത്തി. ഞങ്ങൾ തമ്മിൽ പിന്നെക്കണ്ടിട്ടില്ല. അടുത്തയാഴ്ചയിൽ അദ്ദേഹം ഉദ്യോഗം രാജിവച്ചു. ഞാൻ നിമിത്തം അദ്ദേഹത്തിൻറെ കുടുംബം നിലംപതിച്ചു. ഇന്ന് അതു് നിത്യദാരിദ്രത്തിൽ കഴിയുകയാണ്. എന്റെ സ്നേഹിതകളെല്ലാം വിവാഹിതകളായി. അവർ ജീവിതസുഖത്തെ-- കുടുംബജീവിതത്തെ--പ്പറ്റി പലതും എന്നോടു പറഞ്ഞു എന്റെ ജീവിതം ശൂന്യമാണെന്നു എനിക്കുതോന്നി എന്റെ ചിന്താഗതിമാറി. ഞാനദ്ദേഹത്തെ ഓർമ്മിച്ചു. എന്റെ അപരാധം എനിക്കു മനസ്സിലായി. എന്റെ മാതൃത്വം...! ഞാൻ നീറിനീറി ഇങ്ങനെ രണ്ടുമൂന്നുകൊല്ലമായി ജീവിക്കുകയാണു്. എനിക്കും ഒരു ഭാര്യ്യയാകണം. അദ്ദേഹത്തിന്റെ ഭാര്യ്യയാകണം. അദ്ദേഹമിന്നെവിടെ?.. ഞാനിങ്ങനെ ജീവിക്കുകയാണു്. നീറുന്നഹൃദയത്തിന്റെ ബാഹ്യപ്രകടനം