താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരയുന്നകന്യക

സമീപത്തേക്കു വന്നു. എന്തോ എനിക്കൊരു പരിഭ്രമം തോന്നാതിരുന്നില്ല. ഒരസഹനീയതയും! അവരാരും വന്നിട്ടില്ല! തലവേദന തോന്നിയതു കൊണ്ടു് ഞാനിങ്ങുപോന്നു.-- ഞാൻ പത്രത്തിനോടെന്നപോലെ സംസാരിച്ചു. രോഹിണി മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും എനിക്കവളോടൊന്നു സംസാരിക്കണം! അമ്മയ്ക്കു സുഖം തന്നെയോ?-- ഞാൻ വീണ്ടും കുശലപ്രശ്നത്തിനു ശ്രമിച്ചു. അതേ!-- അവൾ മറുപടി പറഞ്ഞു. ഇനിയും എന്തു ചോദിക്കണം സംഭാഷണംനീട്ടാൻ! നിങ്ങൾ പത്രമൊന്നും വായിക്കാറില്ലെന്നു തോന്നുന്നു.-- ഞാൻ പറഞ്ഞു. അല്പമൊരു വിറയൽ എന്റെ സംഭാഷണത്തിലുണ്ടായിരുന്നതു് അവൾ അറിഞ്ഞിരിക്കുകയില്ല. ഇല്ല. എനിക്കതിൽ രസമില്ല!-- എന്നു് അവൾ മറുപടി പറഞ്ഞു. നോവലും ചെറുകഥകളുമൊക്കെ ഇഷ്ടമാണോ? എൻറെ സംഭാഷണത്തിന്റെ വലിച്ചുനീട്ടൽ വല്ല സംശയങ്ങളും അവൾക്കുണ്ടാക്കിയോ എന്തോ! അവ ഇല്ല! ഞാനൊന്നും വായിക്കാറില്ല. ഇങ്ങനെ അങ്ങു കഴിഞ്ഞപോകണമെന്നേ ആഗ്രഹമുള്ളൂ.-- അവളുടെ ഇടുങ്ങിയ, അടിച്ചമർത്തുവാൻ ശ്രമിച്ച ഒരു ദീർഘനിശ്വാസം ഞാൻ കേട്ടു. അല്പനേരം നിശ്ശബ്ദമായി ഞാനിരുന്നു. എനിക്കൊരു സംഗതി ചോദിച്ചാൽകൊള്ളാമെന്നുണ്ടു്-- ഞാൻ അറിയാതെ വാക്കുകൾ എന്റെ മാനസികവ്യാപാരങ്ങൾക്ക് രൂപംകൊടുത്തു. മങ്ങിയ വെളി