Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ബീഡിക്കച്ചവടം തുടങ്ങയെ. ഒരു കൊല്ലംകഴിഞ്ഞു ഒരു നീക്കമാടമുണ്ടാക്കി, ബീഡി, തീപ്പെട്ടി, നീലംസോപ്പ്, പഴം ഇത്രയുംവെച്ചു കച്ചവടം തുടങ്ങി. കുറേശ്ശെക്കാശു കിട്ടി. ആയിടയ്ക്കാ മൂപ്പിലാന്റെ വരവു്. രാത്രിയിൽ കേറിക്കിടക്കാൻ നീക്കുമാടത്തിനു പുറത്തു സ്ഥലം കൊടുത്തു. ഞാനകത്തും കിടക്കും. അയാളുനടന്നിട്ടുള്ള നാടുകളെപ്പറ്റിയെല്ലാം കഥകളൊരുപാടുപറയും. ഞാനതെല്ലാം കേൽക്കും. ചിലപ്പോഴൊക്കെ ഒരു ബീഡിയോ വല്ലോം കൊടുക്കും. അയാൾക്കെന്നെ വല്യ വിശ്വാസമായി. രണ്ടു മൂന്നു മാസം ഇങ്ങനെ കഴിഞ്ഞു. ഒരു ദിവസം രാത്രിയിൽ കറുത്ത ഒരു തുണിക്കെട്ടു എന്റെ കയ്യിൽതന്നിട്ടയാളുപറഞ്ഞു, കുഞ്ഞേ! വിശ്വസിച്ചുതരുന്നത്! അവിടെ സൂക്ഷിച്ചു വെച്ചോണ്ടാട്ടെ. ഞാൻ ചോദിക്കുമ്പത്താമതി!-- --എന്നു് ഞാനതുവാങ്ങി. ഇതെന്തോന്നാ മൂപ്പിലെ? ഞാൻ ചോദിച്ചു. ആരുമറിയേണ്ട കുഞ്ഞേ! ആയിരം രൂപായുണ്ടു്. വിശ്വസിച്ചുതരുന്നതാണു്! സൂക്ഷിച്ചു വെച്ചൊണ്ടാട്ടെ! ഞാൻ ചോദിക്കുമ്പത്തന്നാമതി, എനിക്കത്ഭുതം തോന്നി സാറെ. എങ്കിലും അതു് എന്റെ പെട്ടിയിൽ വച്ചു പൂട്ടി. ഒന്നുരണ്ടുമാസത്തോളം ഞാനതഴിച്ചുപോലും നോക്കീട്ടില്ല. അപ്പോൾ തോന്നി ഒരു വിദ്യ. കിളവൻ ചോദിക്കുമ്പഴങ്ങുകൊടുക്കാം. കുറെ പണമെടുത്തു ഞാൻ സോപ്പുസാമാനങ്ങൾ വാങ്ങി. ഞാനാക്കാര്യ്യം അയാളോടു് പറഞ്ഞില്ല. പറഞ്ഞാൽ അയാളു സമ്മതിക്കയില്ലെന്നെനിക്കറിയാം. ഈയിരിക്കുന്ന സാമാനങ്ങളെല്ലാമങ്ങിനെ വാങ്ങിച്ചതാ! ഇപ്പോളെനിക്കു നല്ല വരവുണ്ടു് സാറെ. ഈയ്യിടെ അഞ്ജേക്കർ സ്ഥലവും വാങ്ങിച്ചു