താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലേലെഴുത്തു അയാളെ ഇടയ്ക്കിടെ ഞാൻ നോക്കിക്കൊണ്ടിരുന്നു. തെതുപിടിച്ചുകൊണ്ടു നിൽക്കുന്ന വികൃതനും വൃത്തിഹീനനുമായ ഒരു യാചകൻ! അങ്ങത്തെ-- വീണ്ടും, അവൻ പറഞ്ഞു. അവന്റെ വിളറിയ മുഖവും ഒട്ടിയവയറും കണ്ടു ഞാൻ നാലുകാശു കൊടുത്തു. യാചകൻ അവിടെനിന്നും മറഞ്ഞു. യാത്രക്കാരുടെ അടുക്കലേയ്ക്കു വലിഞ്ഞിഴഞ്ഞു നടന്നു. ഇവന്റെയൊക്കെത്തലേലെഴുത്തു! ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു. കടക്കാരനതുകേട്ടു ബീഡിയിൽ നൂലുചുറ്റി, തലയുയർത്തി എന്നെ നോക്കി ഒന്നു ചിരിച്ചു അർത്ഥഗർഭമായ ചിരിയായിരുന്നു അതെന്നെനിക്കുതോന്നി നേരാസാറെ! ഇങ്ങനായീ ശല്യങ്ങൾ-- കടക്കാരൻ പറഞ്ഞു. വല്ല തൊഴിലുചെയ്തു കഴിയരുതോ ഇവനൊക്കെ ഇതാ സാറെ ലാക്കു്. വിയർക്കാതെ കാശൊണ്ടാകരുതോ? ഉം-- ഞാൻ തലകുലുക്കി. ഇപ്പോളിവിടെവന്നവനില്യോ, അവൻ സാമാന്യക്കാരനല്ല! അതെന്താ? അതു പറഞ്ഞാലൊത്തീരിയുണ്ടു്-- കടക്കാൻ എന്നെ സൂക്ഷിച്ചുനോക്കുന്നതു ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. കേൾക്കട്ടെ!-- ഞാനയാളെ പ്രോത്സാഹിപ്പിച്ചു. ഒരു ചെലവുമില്ല. വയറ്റിക്കാറ്റുകേറുമ്പം വല്ല വീട്ടിലുംകേറി കഞ്ഞിയോ വെള്ളമോ മോന്തയിട്ടു പിന്നെയിതാതൊഴിലു്! അവനു കിട്ടുന്ന കാശൊക്കെയോ?