താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലേലെഴുത്തു് അടുത്തബസ്സ് എപ്പോഴാണു്? ബീഡിതെറുപ്പിൽ ജാഗരൂകനായിരുന്ന കടക്കാരനോടു ഞാൻ ചോദിച്ചു. മുന്നെണ്ണം പോയല്ലോ! അടുത്തത് നാലരയ്ക്കാ അയാൾ മറുപടി പറഞ്ഞു വീണ്ടും തെറുപ്പുതുടങ്ങി. ഹും അസ്വസ്ഥതയുടെ നീണ്ട ഒരു നെടുവീർപ്പുവിട്ടിട്ടു് ഞാൻ വീണ്ടും മൗനമായി. ഇരുന്നിരുന്നു വിഷമിച്ചു. ഓണമവധികഴിഞ്ഞ സമയം പോകുന്നബസ്സുകളിലെല്ലാം ഭയങ്കര ആൾത്തിരക്കും. കൈകാണിച്ചാൽപോലും ഒന്നും നിറുത്തുകയില്ല. ബസ്സിന്റെ ഇരപ്പു കേൾക്കുമ്പോൾ അങ്ങുമിങ്ങും നിന്നും കുറെ ആളുകളോടിയെത്തും. അതു പോയിക്കഴിഞ്ഞാൽ വീണ്ടും ബീഡിക്കടയുടെതിണ്ണയിലും കാപ്പിക്കടകളിലെ ബഞ്ചുകളിലും ചെന്നിരിക്കും. പാടത്തു ഉഴുതുന്ന കർഷകന്റെ ഉരപ്പുവിളികൾ അപ്പഴപ്പോൾ ഉയരുന്നുണ്ട്. എച്ചിലുതിന്നുന്ന നായ്ക്കളുടെ കുര അതങ്ങിനെ. വിശപ്പുന്തിത്തള്ളി എഴുന്നെള്ളിക്കുന്ന മനുഷ്യക്കോലങ്ങളോടു് വേദാന്തമോതുന്ന യാത്രക്കാരുടെ സംഭാഷണം. മറെറാരിടത്തും. ആകപ്പാടെ ശല്യം തന്നെ. പലരുടെ ആട്ടം തുപ്പുമേറ്റു് ഒരു വൃദ്ധയാചകൻ എൻറെ സമീപമെത്തി, ഞാനനങ്ങിയില്ല. അവൻ മാറിപ്പോയുമില്ല. കടക്കാരനയാളോടൊന്നും പറഞ്ഞുമില്ല. അങ്ങത്തെ നാലുകാശു-- യാചകൻ എന്നെ ഓർമ്മപ്പെടുത്തി ഞാനൊന്നും മിണ്ടിയില്ല. ആരുമറിയാതെ