താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം അവരും ആനന്ദിക്കും എന്റെ ആശയിലാണ് എന്റെ ഭാവന. ഭാവനയിൽനിന്നാണു എന്റെ കവിതയൂറുന്നതു്. അപ്രാപ്യമായ ആനന്ദംപോലെ നീ അകന്നുനിന്നാൽ ആ ഉറവ പ്രവഹിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം പറഞ്ഞുനിർത്തി. അവൾ മുഖം വീർപ്പിച്ചാണു് അദ്ദേഹത്തെ അന്നു് വിട്ടുപിരിഞ്ഞതു്. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ അങ്ങിനെ കാലം ഇഴഞ്ഞുനീങ്ങി. കവിയുടെ തൂലിക ചലിച്ചുകൊണ്ടേയിരുന്നു. കവിസ്ഥാനത്തുനിന്നും മഹാകവിപ്പട്ടത്തിലേക്കു് അദ്ദേഹം ഉയർന്നു. പ്രസിദ്ധിയും സ്ഥാനമാനങ്ങളും വർദ്ധിച്ചു. ആ പാഴ്കുടിൽ ഒരു തീത്ഥാടനസങ്കേതമായി. ഇന്നും ആ മങ്ങുന്ന നൂൽതിരിവിളക്കു് അതിൽ കാണുന്നുണ്ടു്. അതിനടുത്തു് തൂലിക പിടിച്ചുകൊണ്ടു് ആ രൂപവും. കാലം മഹാകവിയിലും പല മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിനു് സ്ഥാനമാനങ്ങളും സമ്മാനങ്ങളും ധാരാളം വന്നുകൊണ്ടിരുന്നു. പത്രാധിപന്മാരും സാഹിത്യകുതുകികളും അദ്ദേഹത്തിനു പണക്കിഴികളഴിച്ചു കൊടുത്തു. ഇതിനോടൊത്തു് കാമിനിയുടെ പ്രേരണയും വർദ്ധിച്ചു. അദ്ദേഹം അവൾക്കും കീഴടുങ്ങുമെന്ന നിലയിലായി. മഹാകവി വിവാഹിതനായി. ധനത്തോടുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വർദ്ധിച്ചു. ഭാര്യ്യയുടെ പ്രേരണകൾ അതിനു താങ്ങുമായി. പണത്തിനുവേണ്ടി അദ്ദേഹം കവിതയെഴുതു എന്നനിലയിലായി. അദ്ദേഹം കുറെ ഭൂമിവാങ്ങി. പാഴ്കുടിൽ പൊളിച്ചുമാറ്റി തൽസ്ഥാനത്തു് രണ്ടുനിലമാളികയൊന്നുയർത്തി. മങ്ങിയെരിയു