താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാകവി നമുക്കു് വിവാഹംകഴിഞ്ഞു് ഇനി സുഖമായിക്കഴിയണം-- അവൾ ഒരുരാത്രിയിൽ അദ്ദേഹത്തോടു പറഞ്ഞു. വേണ്ടാ! ഇങ്ങനെ കഴിയുന്നതാണുത്തമം. കവി മറുപടി പറഞ്ഞു. വിവാഹം കഴിഞ്ഞാലും കവിതയെഴുതാമല്ലോ. എനിക്കന്നും അതിനു പ്രചോദനംനൾക്കുവാൻ സാധിക്കയില്ലെ?-- അവൾ ചോദിച്ചു. ഇല്ലോമനേ! എനിക്കു നീ കാമുകിയായിട്ടിരിക്കുന്നതാണു് കൂടുതലിഷ്ടം. അതെന്നെ വഞ്ചിക്കുകയല്ലേ? ഞാനെത്രനാളായിട്ടിങ്ങനെ കാത്തിരിക്കുകയാണു്-- അവളുടെകണ്ഠം ഇടറി ആളുകൾ പലതുംപറയുന്നു. അവൾ പറഞ്ഞുനിർത്തി. ആളുകൾ എന്തും പറയട്ടെ! നിന്നോടെനിക്കു സ്നേഹമില്ലാഞ്ഞിട്ടല്ല. നീയെന്റെ ഭാര്യ്യയാകുന്നതിൽ വിരോധമുണ്ടായിട്ടുമല്ല, നീയെന്റെ കാമുകിയായിട്ടിരിക്കുന്നതാണു് എനിക്കു സുഖം-- കവി അവളെ സമാധാനപ്പെടുത്തി. അതെന്താ-- അവൾക്കതറിയണം. നീയെന്റെ ഭാര്യ്യയായാൽ എന്റെ സ്വന്തമായി. നിന്റെ പൂതുമ അതോടെ നശിച്ചുപോകും. വിദൂരതയിലെ കമനീയത അടുത്തെത്തുമ്പോൾ നശിക്കുന്നതുപോലെ. ഇന്നു നീ അന്യന്റെ ധനം; ഞാൻ മോഹിക്കുന്ന നിധി. അതിനാരാ നീ വിദൂരതയിലാണ്. നിന്റെ പുതുമ നശിക്കുന്നില്ല. ഭാവനയിൽ ഉയർന്നുയർന്നു. എനിക്കും സൗന്ദര്യ്യത്തെ ആശ്ലേഷിക്കാം. എൻറെ ആനന്ദം തൂലികാഗ്രത്തുകൂടി ലോകരിലേക്കൂറി