താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാകവി ആ ചെറുകുടിലിലെ മേശപ്പുറത്തു മങ്ങിമങ്ങി ഒരു ദീപംകത്തുന്നു. അതിനുമുമ്പിൽ ഇടത്തെ ഉള്ളംകയ്യിൽ നെറ്റിത്തടംതാങ്ങി വലതുകയ്യിൽ തൂലികയുമേന്തി ഒരു മനുഷ്യരൂപം. ആരോ ഇരുന്നു ചിന്തിക്കുകയാണു്. ചിന്തകൾക്ക് രൂപംകൊടുത്ത് കുത്തിക്കുറിക്കുകയാണു്. മന്ദമാരുതന്റെ തലോടലേയ്ക്കുമ്പോൾ അദ്ദേഹം ഭാവനയിൽനിന്നും ഉണരും. ശിരസ്സുയർത്തി ചുറ്റുപാടുമൊന്നു വീക്ഷിക്കും. ആ തോന്ന്യാസക്കാരൻ ജനാലയിൽകൂടി പോയിക്കഴിഞ്ഞാൽ അദ്ദേഹം വീണ്ടും എഴുത്തുതുടങ്ങും. കാർമേഘപടലങ്ങൾ നീങ്ങിമാറി അമൃതകിരണൻ പ്രശോഭിക്കുമ്പോൾ അദ്ദേഹം തലയുയർത്തി താരങ്ങൾ തിങ്ങി മിന്നുന്ന ശ്യാമാംബരത്തെ നോക്കിനോക്കി രമിക്കും. കടലിലെക്കാറ്റു് ഉന്തിക്കൊണ്ടുപോകുന്ന കാർമേഘങ്ങൾ ചന്ദ്രബിംബത്തെ മറയ്ക്കുമ്പോൾ തലതാഴ്ത്തി തുലകയെടുക്കും. പുലരിയിലെപുഷ്പങ്ങൾ പുതുവായുവിൽ നൃത്തം വയ്ക്കുന്നതു കാണുമ്പോൾ അതിറുക്കാതെ ചെടിയിൽ നിറുത്തി അതിലൊന്നു ചുംബിക്കും. പതഞ്ഞൊഴുകുന്ന പുഴവക്കത്തു് ദീർഘനേരം നോക്കിനിന്നിട്ടു് അതിലിറങ്ങി ശരീരമാസകലം കുറെ ജലം കോരിത്തളിച്ചിട്ടേ, അദ്ദേഹം മുന്നോട്ടു ചുവടു വയ്ക്കൂ. അടുത്തവീട്ടിലെ വികൃതിക്കുടുക്കകൾ അദ്ദേഹത്തെ ദൂരെക്കാണുമ്പോൾ കിറുക്കൻ എന്നു പറയും. അവരുടെ